കോഹ്ലിക്കും രോഹിത്തിനും ഇനി മുൻപിൽ എന്ത്? കരിയർ എൻഡോ? മാസ്സ് മറുപടി നൽകി ഗംഭീർ

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പര നഷ്ടമായ വേദനയിലാണ് ടീം ഇന്ത്യയും ആരാധകരും. സിഡ്നി ടെസ്റ്റിലും തോറ്റ ടീം ഇന്ത്യ ബോർഡർ ഗവാസ്ക്കർ ട്രോഫി നഷ്ടമാക്കി. 3-1ന് പരമ്പര നേടിയ ടീം ഇന്ത്യ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശനം നേടാതെ പുറത്തായി.

ഇന്ത്യൻ ടീം ഈ നാണക്കേട് തോൽവി പിന്നാലെ ചോദ്യങ്ങളും വിമർശനങ്ങളും ഉയരുന്നത് സീനിയർ താരങ്ങളായ കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് നേരെയാണ്. ബാറ്റിംഗിൽ ഫ്ലോപ്പ് ആയി ഈ ടെസ്റ്റ്‌ പരമ്പരയിലും മാറിയ കോഹ്ലിക്കും രോഹിത്തിനും ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ ഇനി സ്ഥാനം അർഹിക്കുന്നില്ലയെന്നാണ് ആരാധകർ അടക്കം അഭിപ്രായം. ഇപ്പൊൾ ഈ കാര്യത്തിൽ നിലപാട് വിശദമാക്കി രംഗത്ത് എത്തുകയാണ് ഹെഡ് കോച്ച് ഗൗതം ഗംഭീർ.

കോഹ്ലി, രോഹിത് എന്നിവർ ഭാവി എന്താണ് ഈ ടെസ്റ്റ്‌ ടീമിൽ എന്നുള്ള ചോദ്യത്തിന് ഗംഭീർ ഇപ്രകാരം മറുപടി നൽകി. “എനിക്ക് ഒരു താരത്തിന്റെയും ക്രിക്കറ്റ്‌ ഭാവി സംബന്ധിച്ചു അഭിപ്രായം പറയാൻ കഴിയില്ല.അതെല്ലാം അവർ കാര്യമാണ് പ്രധാനമായും. അവർ രണ്ടാൾക്കും ടീമിനോട് ആത്മാർത്ഥ കമ്മിറ്റ്മെന്റ് ഉണ്ട്, അതുപോലെ ഉറച്ച ആവേശവും. ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യം ഉള്ളത് അവർക്ക് ചെയ്യാനാകും “കോച്ച് തുറന്ന് പറഞ്ഞു.

കൂടാതെ സ്‌ക്വാഡിലെ എല്ലാവരോടും ഒരു പോലെ പെരുമാറുവാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഗംഭീർ മാറ്റങ്ങൾ വരുമെന്ന് വ്യക്തമാക്കി.സിഡ്നി ടെസ്റ്റിൽ നിന്നും പിന്മാറിയ രോഹിത് താൻ ടെസ്റ്റ്‌ ഫോർമാറ്റിൽ നിന്നും വിരമിച്ചിട്ടില്ല എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത ജൂൺ മാസത്തിലാണ് ടീം ഇന്ത്യക്ക് അടുത്ത ടെസ്റ്റ്‌ മത്സരം.