ഇന്ത്യയെ 4-1ന് തോല്പ്പിക്കും. പൂർണ്ണ പരമ്പര ജയം നേടും ഇംഗ്ലണ്ട്!! പ്രവചിച്ചു ഗ്രേയിം സ്വാൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ പരമ്പരയുടെ ആരംഭത്തിനായി വെയിറ്റ് ചെയ്യുകയാണ് ക്രിക്കറ്റ്‌ ലോകം. ആവേശം വാനോളം നിറക്കുന്ന പോരാട്ടം ജയിക്കാൻ തന്നെയാണ് ഇന്ത്യയും ഇംഗ്ലണ്ട് ടീമും ഒരുപോലെ ആഗ്രഹിക്കുന്നത്. 5 ടെസ്റ്റ്‌ മത്സര പരമ്പയിലെ ആദ്യത്തെ ടെസ്റ്റ്‌ ജൂൺ 20ന് ആരംഭിക്കും.

അതേസമയം ടെസ്റ്റ്‌ പരമ്പര തുടങ്ങും മുൻപ് ആരാകും ഈ പരമ്പര ജയിക്കുകയെന്നുള്ള പ്രവചനവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് സ്റ്റാർ സ്പിന്നർ ഗ്രേയിം സ്വാൻ. രണ്ട് ശക്തരായ ടീമുകൾ ഏറ്റുമുട്ടുന്ന പോരാട്ടം കടുത്തതായിരിക്കുമെന്ന് പറഞ്ഞ സ്വാൻ, പക്ഷെ ടെസ്റ്റ്‌ പരമ്പര ഇംഗ്ലണ്ട് ടീം സ്റ്റോക്സ് ക്യാപ്റ്റൻസിയിൽ 4-1ന് നേടുമെന്നും വിശദമാക്കി.

“ആഷസ് പരമ്പരക്ക് മുൻപായി ഇംഗ്ലണ്ട് ടീമിന് ലഭിക്കാവുന്ന ഏറ്റവും ബെസ്റ്റ് Warm Up തന്നെയാണ് ഈ പരമ്പര. ധരിക്കും ഇന്ത്യ ഒരു മികച്ച ടീമാണ്. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിന് ഇന്ത്യയെ ശരിക്കും തോല്പിക്കേണ്ടതുണ്ട്.വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിങ്ങനെ സൂപ്പർ സ്റ്റാർസ് ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. പക്ഷെ മികച്ച പകരക്കാർ അവർ ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ ബൗളർമാർ മികച്ചവർ തന്നെയാണ്. അവർക്ക് ഇന്ത്യയെ വീഴ്ത്താൻ മികവുണ്ട് “സ്വാൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു

“ഞാൻ വിശ്വസിക്കുന്നത് ഇംഗ്ലണ്ട് ടീം ഈ ടെസ്റ്റ്‌ പരമ്പര പൂർണ്ണമായി ജയിക്കാൻ ശ്രമിക്കണം. അതും ഒരു പാളിച്ചകൾ ഇല്ലാതെ. എന്റെ മനസ്സ് പറയുന്നത് ഇംഗ്ലണ്ട് ഈ ടെസ്റ്റ്‌ പരമ്പര 4-1ന് ഇന്ത്യക്ക് എതിരെ ജയിക്കുമെന്ന് തന്നെയാണ് “മുൻ ഇംഗ്ലണ്ട് താരം തന്റെ പ്രവചനം വിശദമാക്കി.