ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി…സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം അറിയാം , ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ഉറപ്പാണ്
സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് മസാലയ്ക്ക് തന്നെ വലിയ വില കൊടുക്കേണ്ടതായി വരാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായ ചിക്കൻ മസാല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.
അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ മസാല തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് 50 ഗ്രാം അളവിൽ മല്ലി ഇട്ടുകൊടുക്കുക. മല്ലിയുടെ പച്ചമണം പൂർണമായും പോകുന്നത് വരെ ഇളക്കിയെടുക്കണം. ശേഷം അതിലേക്ക് പട്ട, ഗ്രാമ്പു, ഉണക്ക മഞ്ഞൾ, വഴന ഇല, സ്റ്റാർ അനീസ്, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം 20 ഗ്രാം അളവിൽ അണ്ടിപ്പരിപ്പ് കൂടി ഈ ഒരു മസാല കൂട്ടിലേക്ക് ചേർത്ത് കൊടുക്കണം.
മസാലപ്പൊടി തയ്യാറാക്കാനായി അണ്ടിപ്പരിപ്പ് ഉപയോഗിക്കുമ്പോൾ കറി കൂടുതൽ കുറുകി കിട്ടുന്നതാണ്. മാത്രമല്ല രുചിയും ഇരട്ടിയായി ലഭിക്കും. ശേഷം ഒരു പിടി അളവിൽ കറിവേപ്പില, കുരുമുളക്, ഒരു പിടി അളവിൽ ഉണക്കമുളക് എന്നിവ കൂടി മസാല കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു കാരണവശാലും തീ കൂട്ടിവെച്ച് ഈ ചേരുവകൾ ചൂടാക്കി എടുക്കാൻ പാടുള്ളതല്ല. കാരണം ചേരുവകൾ കരിഞ്ഞു പോയാൽ മസാലക്കൂട്ടിന്റെ രുചി പാടെ മാറുന്നതാണ്.
ചൂടാക്കിവെച്ച മസാല കൂട്ടുകളുടെ ചൂടൊന്ന് ആറി കഴിയുമ്പോൾ ഒന്നോ രണ്ടോ തവണയായി അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. പൊടിയുടെ ചൂട് പൂർണമായും മാറിക്കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിക്കൻ കറി മറ്റു മസാലക്കറികൾ എന്നിവക്കെല്ലാം ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.