ചീഞ്ഞ തക്കാളി ഇനി കളയേണ്ട, കിടിലൻ ഉപയോഗങ്ങൾ! ഇതുവരെ അറിയാതെ പോയല്ലോ
അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന
ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് മഞ്ഞനിറം വരികയും ചെയ്യാറുണ്ട്. ഇത്തരത്തിൽ അരിയിൽ കൂടുതലായി മഞ്ഞ നിറം കാണുകയാണെങ്കിൽ അത് ഉപയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്. അതല്ല ഒന്നോ രണ്ടോ അരിമണികൾ മാത്രമാണ് മഞ്ഞ നിറത്തിൽ ഉള്ളത് എങ്കിൽ അതിലെ പ്രാണികളെ കളയാനായി ആദ്യം അരി നല്ല
സൂര്യപ്രകാശത്തിൽ വെച്ച് ചൂട് കൊള്ളിച്ച് എടുക്കുക. അതിനുശേഷം എയർ ടൈറ്റായ ഒരു കണ്ടെയ്നറിലേക്ക് അരിയിട്ട് മുകൾ ഭാഗത്ത് കുറച്ച് ഉണക്ക നാരങ്ങ ഇട്ടു കൊടുത്താൽ മതി. തക്കാളി കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ പൂപ്പൽ പിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ പൂപ്പൽ പിടിച്ച തക്കാളി ഇനി വെറുതെ കളയേണ്ട. അതിന് പകരമായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തക്കാളി കൈ ഉപയോഗിച്ച് അതിൽ നല്ലതുപോലെ പിഴിയുക. അതിലേക്ക് അല്പം മഞ്ഞൾപൊടി കൂടിയിട്ട്മൂന്ന് ദിവസം അടച്ചു സൂക്ഷിക്കാവുന്നതാണ്.
ശേഷം ഒരു ചെറിയ പോട്ടെടുത്ത് അതിൽ മണ്ണ് നന്നായി ഇളക്കി വിത്ത് വെള്ളം ഒഴിച്ച് തക്കാളി ചെടി വളർത്തി എടുക്കാവുന്നതാണ്. തലേദിവസം അരി കുതിർത്താൻ ഇടാൻ മറന്നാൽ അത്തരം സന്ദർഭങ്ങളിൽ അരി കഴുകിയശേഷം അതിലേക്ക് മുങ്ങിക്കിടക്കാൻ ആവശ്യമായ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഒരു മണിക്കൂർ അടച്ചു വെച്ച ശേഷം അരി നന്നായി അരച്ചെടുത്ത് ആവശ്യമുള്ള ചേരുവകൾ ചേർത്ത് ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്.