ഈ ലോകകപ്പ് ബെസ്റ്റ് ടീം ഇതാ…ഐസിസി ലോകക്കപ്പ് ടീമിൽ 6 ഇന്ത്യൻസ്.. മൂന്ന് അഫ്‌ഘാൻ താരങ്ങൾ

ഐസിസി ടി :20  ക്രിക്കറ്റ്‌ ലോകക്കപ്പ് ആവേശം അവസാനിച്ചു. ഫൈനലിൽ സൗത്താഫ്രിക്കയെ 6 റൺസിന് വീഴ്ത്തി ഇന്ത്യൻ ടീം 17 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി. വിരാട് കോഹ്ലി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയാണ് ടൂർണമെന്റിന്റെ താരം.

അതേസമയം ഇപ്പോൾ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിന്റെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ബെസ്റ്റ് ടീം ഓഫ് 2024 വേൾഡ് കപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസസി. ടി :20  ലോകക്കപ്പ് പ്രകടനം അടിസ്ഥാനത്തിലാണ് താരങ്ങളെ ടീമിൽ ഉൾപെടുത്തിയത്.ക്യാപ്റ്റൻ റോളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ എത്തുന്ന ടീമിൽ വിരാട് കോഹ്ലിക്ക് ഇടം ലഭിച്ചില്ല.

6 ഇന്ത്യൻ താരങ്ങൾ ഐസിസി ടീമിലും സ്ഥാനം നേടിയപ്പോൾ മൂന്ന് അഫ്‌ഘാൻ താരങ്ങളും ഓരോ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് എത്തി. സ്റ്റാർ സൗത്താഫ്രിക്കൻ പേസർ ആനട്രിച്ചു നോർട്ജേയാണ് ടീമിലെ പന്ത്രണ്ടാമൻ

നായകൻ രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷർ പട്ടേല്‍, ജസ്പ്രിത് ബുമ്ര, പേസർ അർഷദീപ് സിംഗ് എന്നിവരാണ് ഐസിസി ടീമിലെ ഇന്ത്യൻ താരങ്ങൾ

ഐസിസി ലോകക്കപ്പ് ടീം :Rohit Sharma, Suryakumar Yadav, Hardik Pandya, Axar Patel, Jasprit Bumrah, Arshdeep Singh (all Indians); Rahmanullah Gurbaz, Rashid Khan, Fazalhaq Farooqi (Afghanistan); Marcus Stoinis (Australia) and Nicholas Pooran (West Indies); 12th man: Anrich Nortje