
നൂറ്റാണ്ടിലെ പറക്കും ക്യാച്ച്, വായുവിൽ പറന്നുനിന്ന് ക്യാച്ചുമായി ജേക്ക് മാത്യു ഫ്രേസർ-മക്ഗുർക്ക്!! കാണാം വീഡിയോ
ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് പിറന്നു. ഇപ്പോൾ പുരോഗമിക്കുന്ന ഡൽഹി ക്യാപിറ്റൽസ് : ഹൈദരാബാദ് മത്സരത്തിൽ ബൗണ്ടറി ലൈനിൽ വായുവിൽ പറന്നു നിന്നുകൊണ്ടാണ് ഡൽഹി ടീം താരമായ ജേക്ക് മാത്യു ഫ്രേസർ-മക്ഗുർക്ക് അത്ഭുത ക്യാച്ച് കൈകളിൽ ഒതുക്കിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ടീമിന് തുടക്കത്തിൽ തന്നെ മൂന്ന് അതിവേഗ വിക്കറ്റുകൾ നഷ്ടമായി. ശേഷം അഞ്ചാം നമ്പറിൽ എത്തിയ യുവ താരം അനികേത് വർമ്മയാണ് ഹൈദരാബാദ് ടീമിനെ ബാറ്റിംഗ് വെടികെട്ട് കൊണ്ട് മുന്നോട്ട് നയിച്ചത്. വെറും 41 ബോളിൽ 5 ഫോറും 6 സിക്സ് അടക്കം താരം 74 റൺസ് നേടി.
മനോഹരമായി ബാറ്റ് ചെയ്തു മുന്നോട്ട് പോകുകയായിരുന്ന അനികേത് വർമ്മ കുൽദീപ് യാഥവ് ബോളിൽ ഒരു വൻ ഷോട്ട് പായിച്ചു സിക്സ് നേടാൻ ശ്രമിച്ചു എങ്കിലും വായുവിൽ പറന്നുനിന്നുകൊണ്ട് മാത്യു ഫ്രേസർ-മക്ഗുർക്ക് ബോൾ തന്റെ കൈകളിൽ ഒതുക്കി. താരം ക്യാച്ച് എല്ലാവരെയും ഞെട്ടിച്ചു. കാണാം വീഡിയോ
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം വെറും 163 റൺസിൽ 18.4 ഓവറിൽ എല്ലാവരും ആൾ ഔട്ടായി. ഡൽഹി ക്യാപിറ്റൽസ് ടീമിനായി ഫാസ്റ്റ് ബൗളർ സ്റ്റാർക്ക് 5 വിക്കെറ്റ് വീഴ്ത്തി.