നൂറ്റാണ്ടിന്റെ  യോർക്കർ ബോളുമായി ബുംറ.. സ്റ്റമ്പ്സ് പറന്നു!! കാണാം വീഡിയോ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ ഒന്നാം ദിനത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരുപോലെ തിളങ്ങി ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡിസ് ടീം ഒന്നാമത്തെ ഇന്നിങ്സിൽ 162 റൺസിൽ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യൻ ടീം ആദ്യത്തെ ദിനം കളി നിർത്തുമ്പോൾ 2 വിക്കെറ്റ് നഷ്ടത്തിൽ 121 റൺസ് എന്നുള്ള നിലയിലാണ്. കെ. എൽ രാഹുൽ(53 റൺസ് ), ശുഭ്മാൻ ഗിൽ (18 റൺസ് ) എനിവരാണ് ക്രീസിൽ. നേരത്തെ വെസ്റ്റ് ഇൻഡിസ് ടീമിനെ ആൾഔട്ടാക്കിയത് ബുംറ, സിറാജ് എന്നിവരുടെ മനോഹര ബൌളിംഗ് പ്രകടനമാണ്. പേസർ ബുംറ മൂന്ന് വിക്കെറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ്‌ സിറാജ് നാല് വിക്കെറ്റ് വീഴ്ത്തി.കൂടാതെ കുൽദീപ് യാഥവ് രണ്ട് വിക്കെറ്റും സുന്ദർ ഒരു വിക്കെറ്റ് വീഴ്ത്തി.

അതേസമയം ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ അടക്കം ചർച്ചയായി മാറുന്നത് ഇന്നത്തെ കളിയിൽ ബുംറ കാഴ്ചവെച്ച മനോഹര പ്രകടനമാണ്. താരം മൂന്ന് വിക്കെറ്റ് വീഴ്ത്തി ഞെട്ടിച്ചപ്പോൾ എറിഞ്ഞ ഒരു സുന്ദര യോർക്കർ ബോൾ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.വെസ്റ്റ് ഇൻഡീസ് താരം Justin Greaves കുറ്റി ബുറ തീയു ണ്ട യോർക്കറിൽ തെറിച്ചു. കാണാം വീഡിയോ