സ്പെഷ്യൽ ഉലുവ കഞ്ഞി ഇങ്ങനെ തയ്യാറാക്കണം

ഔഷധഗുണമുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എപ്പോഴും നല്ലതാണ്. ഔഷധ ധാന്യങ്ങളിൽ ഒന്നാണ് ഉലുവ. ഉലുവ വാതം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മരുന്നാണ്. കർക്കിടക മാസത്തിൽ ഉലുവ കഞ്ഞി കുടിക്കുന്ന ഒരു പതിവ് ഉണ്ട്.

ശാരീരിക ശക്തി വർധിപ്പിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഉണർവിനും ഉന്മേഷത്തിനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. സാധാരണയായി കർക്കടകമാസത്തിലെ ആദ്യത്തെ 7 ദിവസങ്ങളിലോ അവസാന 7 ദിവസങ്ങളിലോ ആണ് ഉലുവ കഞ്ഞി കഴിക്കുന്നത്.

1/4 കപ്പ് ഉലുവ നന്നായി കഴുകുക, തലേദിവസം കുറഞ്ഞത് 7 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കുക, കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കാൻ വെക്കുക. ശേഷം ഞവര അരി നന്നായി കഴുകിയ ശേഷം, ആവി പോയ ശേഷം വേവിച്ച ഉലുവയ്‌ക്കൊപ്പം കുക്കറിൽ ഇടുക. 3 കപ്പ് വെള്ളം ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. 1 കപ്പ് തേങ്ങാപ്പാലിൽ നിന്ന് 1/2 കപ്പ് ഒന്നാം പാലും 3/4 കപ്പ് രണ്ടാം പാലും എടുക്കുക. ശേഷം ആവി പോയ ശേഷം രണ്ടാം പാൽചേർക്കുക.

അതിനുശേഷം 1 ടീസ്പൂൺ പൊടിച്ച ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിള വന്നാൽ തീ ഓഫ് ചെയ്യാം. എന്നിട്ട് ഒന്നാം പാൽ ഒഴിക്കാം. മറ്റൊരു ചട്ടിയിൽ, 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ 1/4 കപ്പ് അരിഞ്ഞ ചെറിയ ഉള്ളിയും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇത് തയ്യാറാക്കിയ ഉലുവ കഞ്ഞിയിൽ ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

fpm_start( "true" ); /* ]]> */