10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്
തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം.
തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ സ്റ്റോറേജ് സ്പേസ് നൽകിട്ടുണ്ട്. അതിന്റെ മേലെ ഗ്രാനൈറ്റാണ് വിരിച്ചിരിക്കുന്നത്. സെറ്റി തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ ക്വാളിറ്റിയും അതിൽ കാണാം. ഏകദേശം 21000 രൂപയാണ് സെറ്റിക്ക് ചിലവായത്. ലിവിങ് ഏരിയ കഴിഞ്ഞു കുറച്ച് ഉള്ളിലേക്കു വരുമ്പോൾ ചെറിയയൊരു കോർട്ടിയാർഡ് നിർമ്മിച്ചിട്ടുള്ളത് കാണാം. എന്നാൽ അലങ്കാരഭംഗിയ്ക്ക് വേണ്ടി മാത്രം ചെയ്തിട്ടുള്ള കോർട്ടിയാർഡ് ആണെന്ന് പറയാം.
ഡൈനിങ് ഏരിയയിൽ അത്യാവശ്യം വലിയ ഡൈനിങ് മേശയാണ് ഒരുക്കിരിക്കുന്നത്. ഇതും തേക്കിലാണ് ചെയ്തിട്ടുള്ളത്. ഏകദേശം ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഇവിടെ കാണാം. ഈ മേശയ്ക്കും 21,000 രൂപയാണ് ചിലവായത്. യുപിവിസി ജനലുകളാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഓപ്പൺ കിച്ചൻ രീതിയിലാണ് അടുക്കളയുടെ നിർമാണം പൂർത്തികരിച്ചിരിക്കുന്നത്. വളരെ സാധാരണ രീതിയിലാണ് അടുക്കളയുടെ ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റ് ടോപ്പിൽ കൊടുത്തിരിക്കുന്നത് കാണാം. ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസും, കബോർഡ് വർക്കുകളും ഇവിടെ ഒരുക്കിട്ടുണ്ട്. വീടിന്റെ മറ്റ് പ്രധാന വിശേഷങ്ങളിലേക്ക് വീഡിയോയിലൂടെ തന്നെ സഞ്ചരിക്കാം.
Location – Thrissur
Total Area – 1180 SFT
Total Plot – 10 Cent
Total Cost – 20 Lacs
1) Sitout
2) Living Hall
3) Dining Hall
4) 2 Bedroom + Bathroom
5) Common Bathroom
6) Kitchen + Work Area