സിറാജ് തീയുണ്ട ബൌളിംഗ്.. സ്റ്റമ്പ്സ് അതിർത്തി പറന്നു!! കാണാം വീഡിയോ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ പരമ്പരക്ക് അഹമ്മദാബാദ് ടെസ്റ്റ്‌ മത്സരത്തോടെ തുടക്കം. ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ വിൻഡിസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ബൗൾ കൊണ്ട് മനോഹര പ്രകടനവുമായി ബുംറയും മുഹമ്മദ്‌ സിറാജും.

ആദ്യത്തെ 12 ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസ് ടീമിന് 4 വിക്കറ്റുകൾ നഷ്ടമായി. ന്യൂ ബോളിൽ പിച്ചിൽ നിന്നുള്ള ആനുകൂല്യം മാക്സിമം ഉപയോഗിച്ച ഇന്ത്യൻ ബൗളർമാർ വെസ്റ്റ് ഇൻഡീസ് ടോപ് ഓർഡറിനെ തകർത്തു.വെസ്റ്റ് ഇന്ത്യസ് ഇന്നിങ്സിലെ നാലാമത്തെ ഓവറിൽ ചന്ദ്രപോൾ വിക്കെറ്റ് വീഴ്ത്തി സിറാജ് തുടക്കം കുറിച്ചപ്പോൾ അടുത്ത ഓവറിൽ മറ്റൊരു വിക്കെറ്റ് വീഴ്ത്തി ബുംറ കയ്യടി നേടി.

ശേഷം സിറാജ് വെസ്റ്റ് ഇൻഡീസ് ടോപ് ഓർഡർ ബാറ്റിംഗിനെ തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ ബ്രെണ്ടൻ കിങ് വിക്കെറ്റ് വീഴ്ത്താൻ സിറാജ് പുറത്തെടുത്ത മനോഹര ഇൻ സ്വിങ് ബോളാണ് ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം.ഓഫ് സ്റ്റമ്പ് പിഴുതു എറിഞ്ഞ മനോഹരമായ ബോൾ കാണാം

India (Playing XI): Yashasvi Jaiswal, KL Rahul, Sai Sudharsan, Shubman Gill(c), Dhruv Jurel(w), Ravindra Jadeja, Washington Sundar, Nitish Kumar Reddy, Kuldeep Yadav, Jasprit Bumrah, Mohammed Siraj

West Indies (Playing XI): Tagenarine Chanderpaul, John Campbell, Alick Athanaze, Brandon King, Shai Hope(w), Roston Chase(c), Justin Greaves, Jomel Warrican, Khary Pierre, Johann Layne, Jayden Seales