അടിപതറി ഇന്ത്യ, അടിച്ചു കറക്കി കിവീസ്, ഇന്ത്യൻ മണ്ണിൽ ടെസ്റ്റ്‌ ജയം!! പരമ്പര 1-0 മുൻപിൽ

കിവീസ് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ തോൽവിയോടെ തുടങ്ങി ടീം ഇന്ത്യ. എല്ലാ അർത്ഥത്തിലും ഇന്ത്യക്ക് എതിരെ മുന്നിട്ട് നിന്ന ന്യൂസീലാൻഡ് ടീം അഞ്ചാം ദിനത്തിൽ ബാംഗ്ലൂർ ടെസ്റ്റിൽ നേടിയത് 8  വിക്കെറ്റ് ജയം. അഞ്ചാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ 107 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ കിവീസ് ചരിത്ര ജയത്തിലേക്ക്  27.4 ഓവറിൽ എത്തി.

107 റൺസ് പിന്നാലെ ബാറ്റിങ് അഞ്ചാം ദിനത്തിൽ ആരംഭിച്ച കിവീസ് ടീമിന് തുടക്കത്തിൽ തന്നെ ഫസ്റ്റ് ഓവറിൽ ബുംറ ഷോക്ക് സമ്മാനിച്ചു. നായകൻ ടോം ലാതം റൺസ് എടുക്കാതെ പുറത്തായപ്പോൾ ഇന്ത്യ ജയം സ്വപ്നം കണ്ടു. പക്ഷെ പിടിച്ചുനിന്ന കോൺവേ(17  റൺസ് ), രചിൽ രവീന്ദ്ര ( 39 റൺസ് )യങ് ( 45 റൺസ് ) എന്നിവർ ചരിത്ര ജയം കിവീസിന് സമ്മാനിച്ചു.36 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ്‌ മത്സരം ജയിക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ നേടാൻ കഴിഞ്ഞത് വെറും 46 റൺസ് മാത്രം. ഇന്ത്യൻ ടീം നാണംകെട്ട 46 റൺസിൽ ഒന്നാം ഇന്നിങ്സിൽ പുറത്തായപ്പോൾ കിവീസ് പകരം നേടിയത് 402 റൺസും 356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നേടിയത് 462 റൺസ്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന്‌ പുറത്തായി. ഇന്ത്യക്കായി സർഫറാസ് 150 ഉം പന്ത് 99 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. കിവീസിനായി മാറ്റ് ഹെന്രിയും വിൽ ഒ റൂർക്കിയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.