
സഞ്ജു പുറത്ത്… ജിതേഷ് പകരം ടീമിൽ… ഞെട്ടലിൽ മലയാളികൾ
ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടി :20ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മലയാളി താരം വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.ഓപ്പണിങ് റോളിൽ മൂന്ന് സെഞ്ച്വറി പായിച്ചു അത്ഭുത ബാറ്റിംഗ് പ്രകടനത്തിലേക്ക് എത്തിയ സഞ്ജു പിന്നീട് മിഡിൽ ഓർഡറിലേക്ക് മാറ്റപ്പെട്ടിരുന്നു.. ഇതിന് പിന്നാലെയാണ് മൂന്നാം ടി :20യിൽ നിന്നുള്ള സഞ്ജു സാംസൺ പ്ലെയിങ് ഇലവൻ സ്ഥാന നഷ്ടം.
നേരത്തെ ടി :20 പരമ്പരയിലെ ആദ്യത്തെ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം ടി :20യിൽ ഓസ്ട്രേലിയ ജയിച്ചിരുന്നു.മൂന്നാം ടി :20യിൽ ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാഥവ് ഒപ്പം നിന്നപ്പോൾ മൂന്ന് മാറ്റങ്ങളാണ് പ്ലെയിങ് ഇലവനിൽ വരുത്തിയത്. സഞ്ജു സാംസൺ, ഹർഷിത് റാണ, കുൽദീപ് യാഥവ് എന്നിവർക്ക് ടീമിലെ സ്ഥാനം നഷ്ടമായി.
പകരം ജിതേഷ് ശർമ്മ,പേസർ അർഷദീപ് സിങ്, വാഷിംഗ്‌ടൻ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി.
ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shubman Gill, Abhishek Sharma, Suryakumar Yadav(c), Tilak Varma, Jitesh Sharma(w), Shivam Dube, Axar Patel, Washington Sundar, Arshdeep Singh, Varun Chakaravarthy, Jasprit Bumrah
ഓസ്ട്രേലിയൻ പ്ലെയിങ് ഇലവൻ :Mitchell Marsh(c), Travis Head, Josh Inglis(w), Tim David, Mitchell Owen, Marcus Stoinis, Matthew Short, Sean Abbott, Xavier Bartlett, Nathan Ellis, Matthew Kuhnemann