അത് സിക്സ് അല്ലേ?? ഇന്ത്യ ചതിച്ചു ജയിച്ചോ!!വിവാദങ്ങൾക്ക് ഉത്തരം നൽകി മുൻ താരം

ഇത്തവണത്തെ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് ജയിച്ചു ഇന്ത്യൻ ടീം ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുകയാണ്.6 റൺസ് ജയം ഫൈനലിൽ നേടിയ രോഹിത് ശർമ്മയും സംഘവും 17 വർഷത്തെ ഇടവേളക്ക് ശേഷമാണു ടി :20 വേൾഡ് കപ്പ് നേടുന്നത്. ഇന്ത്യൻ ടീം ജയത്തിന് പിന്നാലെ ഒരു വിമർശനം കൂടി ഉയരുകയാണ്.

സൗത്താഫ്രിക്കൻ ഇന്നിങ്സിലെ ലാസ്റ്റ് ഓവറിലെ  ഫസ്റ്റ് ബോളിൽ മില്ലർ പായിച്ച ഷോട്ട് ബൗണ്ടറി ലൈൻ അരികിൽ ചാടി സൂര്യകുമാർ യാദവ് കയ്യിലൊതുക്കി. സിക്സായി മാറേണ്ട ഈ ഷോട്ട് അസാധ്യ ക്യാച്ചിൽ കൂടിയാണ് സൂര്യ കയ്യിൽ ഒതുക്കിയത്. സൂര്യ ഈ ക്യാച്ചിനെ കുറിച്ച് ഒരു വിവാദം സോഷ്യൽ മീഡിയയിൽ അടക്കം ഉയരുകയാണ്.ബൗണ്ടറി ലൈൻ ആ ക്യാച്ച് സമയം അൽപ്പം പിറകിലേക്ക് ചലിച്ചുഎന്നുള്ള രീതിയിൽ വീഡിയോ അടക്കം വൈറലാകുന്നുണ്ട്.

ഈ വിവാദത്തിൽ ഇപ്പോൾ വാക്കുകൾ ആയി എത്തുകയാണ് സൗത്താഫ്രിക്കൻ മുൻ താരം ഷോൺ പൊള്ളൊക്ക്.ബൗണ്ടറി ലൈൻ സാധാരണ ഉണ്ടാകേണ്ട സ്ഥലത്ത് നിന്നും മാറിയതായി കാണുന്നുണ്ട് എങ്കിലും അത് മത്സരം ഭാഗമായി സംഭവിച്ചതെന്ന് വ്യക്തം. വീഡിയോ വിവാദം തെറ്റെന്നു പറയുകയാണ് ഇപ്പോൾ മുൻ താരം

“ക്യാച്ച് നന്നായി. ബൗണ്ടറി ലൈൻ അൽപ്പം നീങ്ങി, പക്ഷേ അത് കളിയുടെ ഗതിയിലാണ്. അതിന് സൂര്യയുമായി ഒരു ബന്ധവുമില്ലായിരുന്നു. അവൻ ബൗണ്ടറി ലൈനിൽ നിന്നില്ല. മികച്ച വൈദഗ്ധ്യം,” പൊള്ളോക്ക് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ പറഞ്ഞു. ഇതോടെ വിമർശനങ്ങൾക്കും കുറവ് വന്നിട്ടുണ്ട്.