അയ്യേ.. ഇതെന്ത് ചതി.. വിക്കെറ്റ് എടുത്തിട്ടും ഒരൊറ്റ ഓവർ മാത്രം!! വിഘ്‌നേഷിനെ ഇമ്പ്കാട് സബാക്കി കട്ടാക്കി ടീം, കലിപ്പിൽ ആരാധകർ

ഈ  സീസൺ ഐപിഎല്ലിൽ പ്രതീക്ഷിച്ച തുടക്കം അല്ല ഹാർഥിക്ക് പാന്ധ്യ നായകനായ മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചത്. സീസണിൽ ഇതുവരെ കളിച്ച നാലിൽ മൂന്ന് കളികളും തോറ്റ മുംബൈ ഇന്ത്യൻസ് ടീം ഇന്ന് ബാംഗ്ലൂർ എതിരായ  നിർണ്ണായ കളിയിൽ ആഗ്രഹിക്കുന്നത് ജയം മാത്രം.ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ടീം ബൌളിംഗ് തിരഞ്ഞെടുത്തു

എന്നാൽ മുംബൈ ഇന്ത്യൻസ് ബൗളർമാർക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ടീം അതിവേഗം റൺസ് കണ്ടത്തി. ബാംഗ്ലൂർ ടീം 20 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ  221റൺസ് സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് ബൌളിംഗ് നിരക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവനിലേക്ക് എത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഒരിക്കൽ കൂടി തിളങ്ങി.

ഒരൊറ്റ ഓവർ മാത്രമാണ് മലയാളി താരം വിഘ്‌നേഷിന് എറിയാൻ ലഭിച്ചത്. ആ ഓവറിൽ വിക്കെറ്റ് വീഴ്ത്താനും മലയാളി പയ്യന് കഴിഞ്ഞു.വമ്പൻ പാർട്ണർഷിപ്പിലേക്ക് നീങ്ങിയ കോഹ്ലി : പടിക്കൽ ജോഡിയെ പൊളിച്ചത് വിഘ്‌നേഷ് തന്നെയാണ്. താരം പടിക്കൽ വിക്കെറ്റ് വീഴ്ത്തി.

എന്നാൽ ശേഷം വിഘ്‌നേഷിന് ഓവർ ലഭിച്ചില്ല. കൂടാതെ രോഹിത് ശർമ്മക്ക് വേണ്ടി ഇന്നിങ്സ് പതിനഞ്ചാമത്തെ ഓവറിൽ മലയാളി താരത്തെ ഇമ്പാക്ട് സബ്ബ് ചെയ്തു ഒഴിവാക്കി. സോഷ്യൽ മീഡിയക്ക് അടക്കം മുംബൈ ഇന്ത്യൻസ് ഈ തീരുമാനം സഹിക്കാൻ കഴിഞ്ഞില്ല.