ഇന്ത്യ ജയിക്കാൻ കാരണം ആ നീക്കം.. രോഹിത്, പന്ത് ആ പ്ലാൻ കിടുക്കി.. ഇല്ലേൽ തോൽവിയായേനെ!! പ്രശംസിച്ചു രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോകക്കപ്പ് കിരീടം നേട്ടം ആഘോഷമാക്കുകയാണ് ഇപ്പോൾ എല്ലാവരും. 11 വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഒരു ഐസിസി കിരീടം നേടിയപ്പോൾ ക്രിക്കറ്റ്‌ ലോകത്തും നിന്നും രോഹിത്തിന്റെയും സംഘത്തിനെയും പ്രശംസ ലഭിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ ടീം ഫൈനൽ മത്സരം ജയത്തിലെ ഒരു രഹസ്യ ബുദ്ധിയെ കുറിച്ചു പറയുകയാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി.

സൗത്താഫ്രിക്ക ടീം ഒരുവേള ജയത്തിലേക്ക് അതിവേഗം കുതിക്കുക്കുകയെന്ന് തോന്നിച്ച സമയമാണ് ഇന്ത്യൻ ടീം ആ ബുദ്ധി ഉപയോഗിച്ചത്. ഇന്ത്യൻ ടോട്ടൽ പിന്നാലെ ബാറ്റ് വീശിയ സൗത്താഫ്രിക്കൻ ടീമിന് അവസാന നാല് ഓവറിൽ വെറും 26 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയമാണ് ഇന്ത്യൻ ടീം മത്സരം സ്ലോ ആക്കാമെന്നുള്ള പ്ലാനിൽ റിഷാബ് പന്ത് ചികിത്സ തേടിയത്. ഇതോടെ ചെറിയ ഒരു ബ്രേക്ക്‌ മത്സരത്തിൽ സംഭവിച്ചു. ശേഷം അടുത്ത ബോളിൽ തന്നെ ക്ലാസ്സൻ ഔട്ട്. ഇവിടെയാണ് മത്സരം ടീം ഇന്ത്യക്ക് തന്നെ അനുകൂലമായി മാറിയത്.

റിഷാബ് പന്ത് ആ സമയം പരിക്ക് കൂടി ചെക്ക് ചെയ്യുവാൻ വേണ്ടി മെഡിക്കൽ ബ്രേക്ക്‌ ഔട്ട് എടുത്തത് തന്നെയാണ് ടീം ഇന്ത്യക്ക് അനുഗ്രഹമായി മാറിയ ട്വിസ്റ്റ്‌ എന്നാണ് മുൻ ഇന്ത്യൻ കോച്ച് അഭിപ്രായം. ഈ നീക്കം നടത്തിയ ക്യാപ്റ്റനും കൂടാതെ വിക്കെറ്റ് കീപ്പർ റിഷാബ് പന്തിനും ശാസ്ത്രി പ്രശംസ നേർന്നു.

“ഇന്ത്യ ജയിക്കാൻ വേണ്ടി ആ നീക്കം നടത്തി.ഇന്ത്യൻ ടീം മത്സരം സ്ലോ ചെയ്യുക എന്നതാണ് ആ സമയം ചെയ്തത്. അത് ഫലത്തിൽ നല്ലതായി.ബ്രേക്ക്‌ എടുത്തു രണ്ട് അറ്റാക്കിംഗ് ബാറ്റ്‌സ്മാന്മാർ ഫ്ലോ കളയാൻ ഇന്ത്യൻ ടീം നോക്കി ” ശാസ്ത്രി തുറന്ന് പറഞ്ഞു.