അരി കുക്കറിൽ ഇടൂ എത്ര തിന്നാലും കൊതി തീരൂല..അരി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ

5 മിനിറ്റിൽ രണ്ട് വിസിൽ മാത്രം മതി! എത്ര തിന്നാലും കൊതി തിരൂല മക്കളെ! അരി കുക്കറിൽ ഇതുപോലെ ഒരു തവണ ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും! എല്ലാം കൂടി കുക്കറിൽ ഇട്ടു രണ്ട് വിസിൽ! ഉച്ചഭക്ഷണത്തിനായി എല്ലാദിവസവും ചോറും കറികളും മാത്രം ഉണ്ടാക്കി മടുത്തവരാണെങ്കിൽ ഒരു വ്യത്യാസം വേണമെന്ന് ആഗ്രഹമുണ്ടാകും.

അതേസമയം തന്നെ ഹെൽത്തിയായ ഭക്ഷണം വേണമെന്ന് തോന്നുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ഏത് അരി വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ബിരിയാണി അരി വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ആദ്യം തന്നെ റൈസിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം.

തോല് കളഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക.അതോടൊപ്പം കാൽ കപ്പ് അളവിൽ ഗ്രീൻപീസ്, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക്, ഉപ്പ്, തൈര്, പട്ട, ഗ്രാമ്പു, ഏലക്ക, രണ്ടു തക്കാളി അരച്ചെടുത്തത്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, സവാള ചെറുതായി അരിഞ്ഞത് ഇത്രയും ആവശ്യമാണ്. കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം എടുത്തു വച്ച സ്പൈസസ് അതിലേക്ക് ഇട്ട് ഒന്ന് ചൂടാക്കുക.

തയ്യാറാക്കി വെച്ച പച്ചക്കറികളുടെ കൂട്ടുകൂടി എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റുക. ആവശ്യമായ പൊടികൾ കൂടി വെജിറ്റബിൾസിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തക്കാളി അരച്ചതും തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പച്ചമണം മാറി തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറടച്ച് ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ഇപ്പോൾ നല്ല രുചികരമായ റൈസ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" ); /* ]]> */