എടുത്തോണ്ട് പോടാ നിന്റെ ഷോർട് ബോൾ.. രണ്ട് മാരക സിക്സുകൾ പറത്തി രോഹിത് ശർമ്മ.. കാണാം വീഡിയോ

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരിക്കൽ കൂടി തുടക്കത്തിലേ ബാറ്റിങ് തകർച്ച. ഓപ്പണർ ഗിൽ വിക്കെറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് ഇരട്ടി പ്രഹരമായി മാറി കോഹ്ലി വിക്കെറ്റ് നഷ്ടം. കഴിഞ്ഞ കളിയിൽ ഡക്കിൽ പുറത്തായ കോഹ്ലി ഇത്തവണയും റൺസ് എടുക്കാതെ പുറത്തായി

എന്നാൽ ശേഷം ഒന്നിച്ച രോഹിത് ശർമ്മ : ശ്രേയസ് അയ്യർ സഖ്യം ഇന്ത്യൻ ബാറ്റിംഗിനെ മെല്ലെ താളത്തിലാക്കി. തുടക്കത്തിൽ മനോഹരമായ ഓസ്ട്രേലിയൻ ബൌളിംഗ് മുൻപിൽ പതറിയ രോഹിത് ശർമ്മ ശേഷം അറ്റാക്കിങ് ബാറ്റിംഗ് ശൈലിയിൽ തന്നെ പരിഹസിച്ചവർക്ക് എല്ലാം മറുപടി കൊടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മനോഹരമായ ഫിഫ്റ്റി പൂർത്തിയാക്കി മുന്നേറിയ രോഹിത് ശർമ്മ ഇന്നിങ്സിലെ പത്തൊൻപതാം ഓവറിൽ നേടിയ തുടരെ സിക്സറുകൾ ക്രിക്കറ്റ്‌ പ്രേമികൾക്കും രോഹിത് ഫാൻസിനും ഒരുപോലെ ആവേശമായി മാറി.

പത്തൊൻപതാം ഓവറിലെ ആദ്യത്തെ ബോളിൽ ഫാസ്റ്റ് ബൗളർ Mitchell Owen എതിരെ ഷോർട് ബോളിൽ അതിവേഗ പുൾ ഷോട്ടിൽ കൂടി സിക്സ് പായിച്ച രോഹിത് ശേഷം ഓവറിലെ മൂന്നാമത്തെ ബോളിൽ മറ്റൊരു മനോഹര ഹുക്ക് & പുൾ ഷോട്ട് സിക്സ് നേടി.. തന്റെ പ്രതാപ കാലം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന ഷോട്ടാണ് രോഹിത് ബാറ്റിൽ നിന്നും പിറന്നത്.കളിയിൽ സെഞ്ച്വറി നേടുമെന്ന് കരുതിയ രോഹിത് സ്റ്റാർക്ക് ബോളിൽ പുറത്തായി.  97 ബോളിൽ ഏഴ് ഫോറും 2 സിക്സ് അടക്കം 73 റൺസാണ് രോഹിത് നേടിയത്.. കാണാം വീഡിയോ