എന്തിനാണ് ടീം ഇന്ത്യയെ കളിയാക്കുന്നത്.. അവർ കപ്പും നേടി!! തുറന്നടിച്ചു മുൻ പാക് താരം

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് വിശ്വകിരീടം നേടി രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ടീം. സൗത്താഫ്രിക്കക്ക് എതിരായ ഫൈനൽ പോരാട്ടം 6 റൺസിനു ജയിച്ച രോഹിത് ശർമ്മയും സംഘവും 11 വർഷത്തെ ഇന്ത്യൻ ടീമിന്റെ ഐസിസി കിരീടം ഇല്ലായ്മക്കും പരിഹാരം കണ്ടെത്തി.

എന്നാൽ ഇന്ത്യൻ ടീമിനെ കിരീട നേട്ട സമയത്തും വിമർശിക്കുന്നവർക്ക് എതിരെ രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ പാക് താരം സൽമാൻ ബട്ട്. ഇന്ത്യൻ ടീം സെമി ഫൈനൽ വിജയ ശേഷം ടീം ഇന്ത്യക്ക് എങ്ങനെ ഇത്ര സ്വിങ് ലഭിക്കുന്നു എന്നത് ഐസിസി പരിശോധിക്കണമെന്ന് ആവശ്യവുമായി മുൻ പാക് നായകൻ ഇൻസമാം ഉൾ ഖഖ് രംഗത്ത് വന്നിരുന്നു. അമ്പയർമാർ ഇക്കാര്യം നോക്കണമെന്ന് മുൻ പാക് നായകൻ വലിയ വിവാദമായി മാറിയിരുന്നു. ഇക്കാര്യത്തിൽ നായകൻ രോഹിത് പ്രെസ്സ് മീറ്റിൽ മറുപടിയും നൽകി.

ഇപ്പോൾ ഇന്ത്യൻ ടീമിനെ പിന്തുണച്ചു കൊണ്ടാണ് സൽമാൻ ബട്ട് വാക്കുകൾ. “ഇന്ത്യക്ക് ഗയാനയിൽ മത്സരങ്ങൾ നൽകി ഐസിസി അവരെ സഹായിക്കുന്നു എന്നുള്ള തരത്തിൽ പലരും അഭിപ്രായം പറയുന്നത് ഞാൻ ശ്രദ്ധിച്ചു.പാകിസ്ഥാൻ അന്ന് 8 വിക്കെറ്റ് ശേഷിക്കേ ജയിച്ചു എങ്കിൽ ശേഷം ടൂർണമെന്റ് ജയിച്ചേനെ എന്നും പലരും പറയുന്നു.ഒരിക്കലും ഇന്ത്യ വിജയിക്കുന്നതു ഞങ്ങള്‍ക്കു ഇഷ്ടമല്ല. ഇതു ലോകത്തിനു മുന്നില്‍ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുന്നത്. അത് ഒരു സത്യമാണ് ” സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി.

“എന്തിനാണ് ടീം ഇന്ത്യയെ കുറ്റം പറയുന്നതെന്ന് മനസിലാകുന്നില്ല. അവർ കിരീടം നേടിയ ടീമാണ്. കൂടാതെ അവരുട കാര്യങ്ങൾ, ആലോചനകൾ എല്ലാം ക്ലിയർ കൂടിയാണ്. രോഹിത് ശർമ്മ കീഴിൽ മനോഹരമായി നയിക്കപ്പെട്ട ടീമാണ് ഇന്ത്യ “മുൻ പാക് താരം വാചാലനായി.