സഞ്ജു വരുമോ?? ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡ് പ്രഖ്യാപനം ഉടൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഫാൻസും എല്ലാം ആകെ വിഷമത്തിലാണ്. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര 3-1ന് തോറ്റ ടീം ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനം നഷ്ടമായി. എന്നാൽ അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള തയ്യാറെടുപ്പ് ആരംഭിക്കാൻ ഇന്ത്യൻ ടീം ഒരുങ്ങുകയാണ്
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. സ്‌ക്വാഡ് സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി പന്ത്രണ്ടാണ്. നായകനായി രോഹിത് ശർമ്മ തുടരും. എന്നാൽ സ്‌ക്വാഡിൽ അനേകം മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കോഹ്ലി, രോഹിത് ശർമ്മ, ബുംറ എന്നിങ്ങനെ സീനിയർ താരങ്ങൾ സ്‌ക്വാഡിൽ എത്തും. കൂടാതെ ശ്രെയസ് അയ്യർ, സൂര്യ കുമാർ, ജൈസ്വാൾ, രാഹുൽ എന്നിവരും ടീമിൽ എത്തും.
അതേസമയം ആരാകും വിക്കെറ്റ് കീപ്പർ എന്നതാണ് സസ്പെൻസ്. റിഷാബ് പന്ത് മെയിൻ കീപ്പർ റോളിൽ എത്തിയാൽ സ്‌ക്വാഡിലെ രണ്ടാം കീപ്പർ റോളിൽ സഞ്ജു എത്തുമോയെന്നതാണ് ആകാംക്ഷ. രാഹുൽ ആണ് നിലവിൽ ഏകദിന ടീമിലെ കീപ്പർ.
നിലവിൽ ടി :20 ടീമിലെ ഓപ്പണർ കൂടിയായ സഞ്ജു സാംസൺ മിന്നും ഫോമിലാണ്. അവസാനം കളിച്ച 5 ടി :20യിൽ മൂന്നിലും സഞ്ജു സെഞ്ച്വറി അടിച്ചിട്ടുണ്ട്. കൂടാതെ അവസാനമായി കളിച്ച ഏകാദിനത്തിലും സഞ്ജു ബാറ്റിൽ നിന്നും സെഞ്ച്വറി പിറന്നു. സഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിൽ സ്ഥാനം നേടുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മലയാളി ക്രിക്കറ്റ് ആരാധകർ