വീണ്ടും പവർപ്ലേയിൽ പവർ ഇല്ലാതെ സഞ്ജു, 15 റൺസിൽ പുറത്തായി സഞ്ജു!! കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ ബാറ്റ് കൊണ്ട് ശരാശരി പ്രകടനം മാത്രമാണ് മലയാളി താരം സഞ്ജു വി സാംസൺ പുറത്തെടുക്കുന്നത്. ഈസീസണിൽ രാജസ്ഥാൻ റോയൽസ് ടീം ഓപ്പണിങ് ബാറ്റ്‌സ്മാൻ കൂടിയായ സഞ്ജു ഇന്ന് ബാംഗ്ലൂർ എതിരായ മത്സരത്തിലും നിരാശപ്പെടുത്തി.

ബാംഗ്ലൂർ എതിരായ കളിയിൽ ആദ്യം ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിന് പ്രതീക്ഷിച്ച തുടക്കമല്ല പവർപ്ലേയിൽ ലഭിച്ചത്. സഞ്ജുവിന് ടീമിനായി വെടിക്കെട്ട് തുടക്കം നൽകാൻ കഴിഞ്ഞില്ല.19 ബോളുകൾ നേരിട്ട  സഞ്ജുവിന് നേടാൻ കഴിഞ്ഞത് വെറും 15 റൺസ്.

ഒരൊറ്റ ഫോർ മാത്രമാണ് സഞ്ജു സാംസൺ നേടിയത്.ഇന്നിങ്സ് ഏഴാം ഓവറിൽ സഞ്ജു കൃനാൾ പാന്ധ്യ ഓവറിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങിയൊരു ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും സ്റ്റമ്പ് ഔട്ട്‌ ആയി മടങ്ങി.