Shocking News : സഞ്ജുവിന് പരിക്ക്.. വേദനയിൽ പുളഞ്ഞു മടങ്ങി സഞ്ജു സാംസൺ

മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ഇഷ്ട താരമാണ് സഞ്ജു സാംസൺ. ലോകം ഒട്ടാകെ വലിയ ഫാൻസ്‌ ബേസ് സൃഷ്ടിച്ചിട്ടുള്ള സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിനെ ഇന്ന് ഡൽഹിക്ക് എതിരായ മാച്ചിൽ ജയത്തിലേക്ക് നയിക്കും എന്നാണ് എല്ലാവരും കരുതിയത്

എന്നാൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 188 റൺസ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിന് ഷോക്ക് സമ്മാനിച്ചു കളിക്കിടയിൽ സഞ്ജു പരിക്ക് കാരണം മടങ്ങി. മനോഹര രീതിയിലാണ് മറുപടി ബാറ്റിംഗ് രാജസ്ഥാൻ റോയൽസ് ഓപ്പണിങ് ജോഡി ആരംഭിച്ചത്. അതിവേഗം ജൈസ്വാളും, സഞ്ജുവും ബാറ്റ് ചെയ്തു മുന്നേറി.

പക്ഷെ രാജസ്ഥാൻ റോയൽസ് ഇന്നിങ്‌സ് ആറാമത്തെ ഓവറിലാണ് സഞ്ജുവിന് ഞെട്ടൽ സമ്മാനിച്ചു കൊണ്ട് പരിക്കേറ്റത്. ആ ഓവറിൽ സിക്സും ഫോറും അടിച്ചു സഞ്ജു മുന്നേറുമ്പോൾ ഒരു ഷോട്ട് ശ്രമിക്കവേ സഞ്ജുവിന് പരിക്ക് ആയി. വേദനയിൽ പുളഞ്ഞ സഞ്ജു ഉടനെ റിട്ടേർഡ് ഹർട്ട് ആയി മടങ്ങി.

സഞ്ജു മടങ്ങുമ്പോൾ രാജസ്ഥാൻ റോയൽസ് സ്കോർ 5.3 ഓവറിൽ 61 റൺസ്. സഞ്ജു നേടിയത് 19 ബോളിൽ രണ്ട് ഫോറും മൂന്ന് സിക്സ് അടക്കം 31 റൺസ്. സഞ്ജു പരിക്ക് ഗുരുതരമല്ല എന്നുള്ള പ്രതീക്ഷയിലാണ് ക്രിക്കറ്റ്‌ ഫാൻസ്‌ എല്ലാം