
14 ലക്ഷം രൂപക്ക് പണിയാം വീട് : ഈ സുന്ദര വീട് കാഴ്ചകൾ കാണാം
Simple House Plan Details Kerala :വീട് എല്ലാവർക്കും ഒരു സ്വപ്നമാണ്.വീട് പണിയാൻ തങ്ങൾ സമ്പാദ്യത്തിന്റെ തന്നെ ഭൂരിപക്ഷവും ചിലവാക്കാൻ മടിക്കാത്ത ആളുകളുണ്ട്. അത് പോലെ തന്നെ വീട് പണിയാൻ വേണ്ടി അധികം പണം ചിലവാക്കാനായി തയ്യാറാകാത്തവരുമുണ്ട്. എങ്കിൽ ഇതാ കുറഞ്ഞ ചിലവിൽ നമുക്ക് പണിയാൻ കഴിയുന്ന ഒരു മനോഹര വീട് വിശേഷങ്ങൾ നമുക്ക് അറിയാം. സാധാരണക്കാരനും കൂടാതെ കയ്യിൽ അധികം പണം ഇല്ലാത്തവർക്കും ഈ വീട് ഇഷ്ടമാകും. ആകർഷകമായ ഈ വീട് വിശേഷങ്ങളിലേക്ക് കടക്കാം.
- Total Area Of Home :840 Sqft
- Location Of Home : Malappuram District
- Plot of Home :Almost 6 Cent
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കൂടാതെ 5മുക്കാൽ സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.840 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിലുള്ള ഈ വീട് മനോഹരമാണ്.ചെറുത് എങ്കിലും അനുയോജ്യമായ ഒരു സിറ്റ് ഔട്ട് ഈ വീടിന്റെ ഒന്നാമത്തെ സവിശേഷതയാണെങ്കിൽ ഈ വീടിന്റെ ഫ്ലോറിങ് അടക്കം എല്ലാം ചെയ്തിട്ടുള്ളത് മാർബിളിലാണ്.വിശാലമായ ഹാളിൽ കൂടിയാണ് നമ്മൾ വീട്ടിന്റെ ഉള്ളിലേക്ക് കടക്കുന്നത്.
ഡൈനിങ് ഏരിയയും ഈ ഒരു ഹാളിന്റെ ഭാഗമാണ്. സുഖമായി അഞ്ചിൽ അധികം ആളുകൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഹാളും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.രണ്ട് ബെഡ് റൂമുകൾ ഈ വീടിന്റെ ഭാഗമായി ഉണ്ട്. മാസ്റ്റർ ബെഡ് റൂം ബാത്ത് റൂം അറ്റാച്ഡ് ആണ്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.ഇനി വീടിന്റെ ഡൈനിങ് ഏരിയക്ക് അടുത്തായി തന്നെ വാഷ് ബേസ് കാണാൻ കഴിയുമ്പോൾ മുകളിലേക്കു പോകാനുള്ള സ്റ്റൈർ കേസും ഇവിടെയാണ് പണിതിട്ടുള്ളത്. രണ്ട് ബെഡ് റൂമുകളും ഈ ലോ ബഡ്ജറ്റ് വീടിന്റെ സൂപ്പർ സവിശേഷത തന്നെയാണ്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ അത് മോഡേൺ സ്റ്റൈലിലാണ് പണിതത്. വർക്ക് ഏരിയയും അടുക്കളയുടെ ഭാഗമായിട്ടുണ്ട്. ഈ വീട് നിങ്ങൾക്കും ഇഷ്ടമാകും. ഈ വീട് കുറിച്ചുള്ള ചുവടെ നൽകിയിട്ടുള്ള വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Sitout
- Hall
- Dining Area
- Bedroom : 2
- Attached Bathroom
- Common Bathroom
- Kitchen
- Work Area
- Stair Case Area
- Wash Base