ഫൈനൽ മുൻപായി രോഹിത് ടീമിനോട് പറഞ്ഞത് ഇങ്ങനെ…. രോഹിത് ഉപദേശം വെളിപ്പെടുത്തി സൂര്യ കുമാർ യാദവ്

കുട്ടിക്രിക്കറ്റിലെ രാജാക്കൻമാരായി ഇന്ത്യൻ ടീം ഇപ്പോൾ ക്രിക്കറ്റ്‌ ലോകം കയ്യടിയും പ്രശംസയും നെടുമ്പോൾ ഫൈനൽ മുൻപായി ഇന്ത്യൻ ടീം സൗത്താഫ്രിക്കയെ വീഴ്ത്താൻ സെറ്റ് ചെയ്ത പ്ലാനുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തേക്ക് വരികയാണ്. ഫൈനലിൽ 6 റൺസിനാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കയെ വീഴ്ത്തിയത്.17 വർഷങ്ങൾ ഇടവേളക്ക് ശേഷമാണ് ടീം ഇന്ത്യ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് നേടുന്നത്.

ഇപ്പോൾ ഇന്ത്യൻ ടീമിന് നായകൻ രോഹിത് ശർമ്മ ഫൈനൽ മത്സരം ആരംഭിക്കും മുൻപായി നൽകിയ ഉപദേശം എന്തെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ഫൈനൽ കൂൾ ആയി പ്രെഷർ ഇല്ലാത്ത കളിക്കാനാണ് ഞങ്ങൾ എല്ലാം തന്നെ തീരുമാനിച്ചതെന്ന് പറഞ്ഞ സൂര്യകുമാർ യാദവ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി.

“കാര്യങ്ങൾ എല്ലാം സിംപിൾ ആയി കാണാൻ തന്നെയാണ് ഫൈനൽ മുൻപായി നായകൻ രോഹിത് ഞങ്ങളോട് പറഞ്ഞത്. എങ്കിലും എനിക്ക് ഒറ്റക്ക് ഈ പർവതം കീഴടക്കാൻ കഴിയില്ലയെന്നും അതിനായി നിങ്ങള്‍ എല്ലാവരുടെയും ഓക്‌സിജന്‍ ആവശ്യമാണെന്നും അദേഹം ഞങ്ങളോട് പറഞ്ഞു ” സൂര്യകുമാർ യാദവ് വെളിപ്പെടുത്തി.

“നിങ്ങളുടെ കാലുകളിലും മനസിലും ഹൃദയത്തിലുമുള്ള എല്ലാ കഴിവുകളെയും  ഈ ഫൈനൽ മാച്ചിലേക്ക് കൊണ്ട് വരിക. എങ്കിൽ ഉറപ്പുണ്ട് ഈ രാത്രിയെ കുറിച്ച് ഓർത്തു നമുക്ക് കരയേണ്ടി വരില്ല.ഈ ഫൈനൽ നമ്മുടെയാണ്” രോഹിത് ടീം അംഗങ്ങളോട് പറഞ്ഞത് സൂര്യ ഒരു ഇന്റർവ്യൂയിൽ തുറന്ന് പറഞ്ഞു.