23 ലക്ഷം രൂപയുടെ 1250 സ്ക്വയർ ഫീറ്റ് വീട്; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു മോഡേൺ ലോ ബഡ്ജറ്റ് ഹോം

23 Lakh 1250 SQFT Home :23 ലക്ഷം രൂപയ്ക്ക് പണിത 1250 സ്ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഷാനവാസ്‌ അഖില എന്നീ ദമ്പതികളുടെ വീടിന്റെ കാഴ്ച്ചകളിലേക്ക് കടക്കാം. വീടിന്റെ മുൻവശത്ത് ഒരു ഭാഗത്തായി ക്ലാഡിങ് കൊണ്ടുള്ള ഡിസൈനുകൾ കാണാം കഴിയും. വീടിന്റെ തൂണുകളിലും ഇതേ ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്.

  • Location : Palakkad
    Total Area : 1250 SFT
    Total Plot : 5 Cent
    Total Cost : 23 Lacs
    1) Sitout
    2) Living Hall
    3) Dining Area
    4) Common Bathroom
    5) 2 Bedroom + Bathroom
    6) Kitchen

ഗ്രാനൈറ്റാണ് വീടിന്റെ സിറ്റ്ഔട്ട്‌ പടികളിലേക്ക് വരുമ്പോൾ കാണുന്നത്. അടുക്കള ഒഴികെ ബാക്കിയെല്ലാം ഫ്ലോറുകളിൽ കൊടുത്തിരിക്കുന്നത് മാർബോനൈറ്റാണ്. അത്യാവശ്യം സ്പേസ് നിറഞ്ഞ രീതിയിലാണ് സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നത്. പ്രധാന വാതിൽ ഇരുവാതിലുകളായിട്ടാണ് ചെയ്തിരിക്കുന്നത്. വാതിലുകളും, ജാലകങ്ങളുമെല്ലാം തേക്കുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. കട്ടളകൾ വരുന്നത് സ്റ്റീലിലാണ്.

വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലത് ഭാഗത്തായി ലിവിങ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയിൽ കോർണർ സോഫ സെറ്റി ഒരുക്കിട്ടുണ്ട്. മനോഹരമായിട്ടാണ് സീലിംഗ് വർക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിലെ പ്രധാന ഹാളിലേക്ക് വരുമ്പോൾ വലത് ഭാഗത്തായി വാഷ് ബേസ് യൂണിറ്റ്, കോമൺ ബാത്രൂം തുടങ്ങിയവ കാണാം. വാഷ് ബേസിലെ താഴെ വശത്തായി നൽകിരിക്കുന്നത് മൾട്ടിവുഡിൽ ചെയ്തിരിക്കുന്ന വാതിലാണ്.

പ്രധാന ഭാഗത്ത് ഡൈനിങ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപിടം ഒരുക്കിരിക്കുന്നതായി കാണാം. ഡൈനിങ് മേശ വരുന്നത് തടിയിലാണ്. അത്യാവശ്യം നല്ല വലിപ്പമേറിയ രീതിയിലാണ് കിടപ്പ് മുറി ഡിസൈൻ ചെയ്തിട്ടുള്ളത്. സാധാരണകാർക്ക് താങ്ങളുടെ കൈകളിൽ ഒതുങ്ങുന്ന രീതിയിലുള്ള ഡിസൈനുകളാണ് മുറികളിൽ കൊടുത്തിരിക്കുന്നത്. കൂടാതെ വീടിന്നോത്ത നിറമാണ് മറ്റൊരു പ്രധാന ആകർഷണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക