രണ്ട് തവണ കൈ കറക്കി എറിയുന്ന തൻവർ മാജിക്ക്.. മറന്നോ ഈ പാക് താരത്തെ

എഴുത്തു :പ്രണവ് തെക്കേടത്ത്

രണ്ടു വട്ടം കൈ കറക്കി ബോൾ റിലീസ് ചെയ്യുന്ന യൂണീക്ക് ആക്ഷനുമായി കളിക്കളത്തിലേക്ക് കടന്നു വന്ന തൻവീറോക്കെ ഒരു കാലത്തെ സുന്ദര ഓർമ്മകളാണ് ,പ്രഥമ ട്വൻറി ട്വൻറി വേൾഡ് കപ്പിലേക്ക് അക്തറിന് പകരമായി കടന്നുവന്നവൻ ,കരിയറിൽ നേരിട്ട ആദ്യ നാലു ബോളുകളിൽ 2 ബോളുകൾ സിക്സറിന് പറത്തി 2007 T20 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടിയ ബാറ്റിംഗ് ഓർമ്മകൾ

ആദ്യ ഐപിൽ സീസണിൽ 22 വിക്കറ്റുകൾ സ്വന്തമാക്കി പർപ്പിൾ ക്യാപ്പുമായി നിറഞ്ഞു നിന്ന ഇടതു കയ്യൻ ചെന്നൈക്കെതിരെ നാലോവറിൽ 14 റൺസിന് സ്വന്തമാക്കിയ 6 വിക്കറ്റുകളുമായി ഒരു പതിറ്റാണ്ടോളം ഐപിൽ ലെ റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ചവൻ

പരിക്കുകൾ വിടാതെ പിന്തുടരുന്ന 6വർഷത്തെ ഇന്റർനാഷനൽ കരിയറിൽ ആരെയും അതിശയിപ്പിക്കുന്ന കണക്കുകളില്ലെങ്കിലും വായുവിൽ ചിത്രം വരയ്ക്കുന്ന ചില പന്തുകളാൽ അയാൾ അത്ഭുതപ്പെടുത്തിയ ചില നിമിഷങ്ങളുണ്ട് ,ഔട്ട് ഓഫ് ദി ബോക്സ് ബൗളിങ് ശൈലിയുമായി ബാറ്സ്മാനെ കബളിപ്പിക്കുന്ന പേസ് വ്യതിയാനങ്ങളുമായി കുറച്ചു വർഷങ്ങൾ മുന്നേ വരെ വിവിധ ട്വൻറി ട്വൻറി ലീഗിൽ നിറഞ്ഞു നിൽക്കുമ്പോൾ അയാളിലെ ബാറ്റ്‌സ്മാനും വളരുന്ന കാഴ്ച്ചകൾ കാണാൻ സാധിക്കുന്നുണ്ട്

ആദ്യ ഐപിൽ കിരീടത്തിലേക്കുള്ള വിന്നിങ് റൺ സ്വന്തമാക്കിയ
2009 T20 വേൾഡ് കപ്പ് വിജയിച്ച പാകിസ്ഥാൻ ടീമിലെ അംഗമായ സൊഹൈൽ തൻവീറിനെ മറക്കാൻ പറ്റുമോ