
പോരാടി സഞ്ജുവും ടീമും.. ഹൈദരാബാദ് മുൻപിൽ അടി പതറി രാജസ്ഥാൻ റോയൽസ്!! 44 റൺസ് തോൽവി
ഐപിൽ പതിനെട്ടാം സീസണിൽ വിനയത്തോടെ തുടങ്ങി കമ്മിൻസ് നായകനായ ഹൈദരാബാദ് ടീം. സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനെ എതിരെ വൻ ജയമാണ് ഹോം മാച്ചിൽ ഹൈദരാബാദ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം 286 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസ് പോരാട്ടം 242 റൺസിൽ അവസാനിച്ചു.
287 റൺസ് എന്നുള്ള റെക്കോർഡ് വിജയ ലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ രാജസ്ഥാൻ റോയൽസ് ടീമിന് പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ മൂന്ന് വിക്കെറ്റ് നഷ്ടമായ റോയൽസ് ടീമിനെ പോരാടുവാൻ മുന്നോട്ട് നയിച്ചത് നായകൻ സഞ്ജു ബാറ്റിംഗ് തന്നെയാണ്. ഇമ്പാക്ട് പ്ലെയർ ആയി എത്തിയ സഞ്ജു അതിവേഗം സ്കോർ ഉയർത്തി. ജൂരെൽ ഒപ്പം പോരാട്ടം നയിക്കാൻ സഞ്ജുവിനായി.
വെറും 37 ബോളിൽ ഏഴ് ഫോറും നാല് സിക്സ് അടക്കം സഞ്ജു 66 റൺസ് നേടിയപ്പോൾ ജൂരെൽ 35 ബോളും 5 ഫോറും 6 സിക്സ് അടക്കം 70 റൺസ് നേടി.ഹെറ്റ്മെയർ 44 റൺസ് നേടി.
അതേസമയം ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമ്മയുടെയും മിന്നുന്ന പ്രകടനത്തിന് ശേഷം ഇഷാൻ കിഷന്റെ വമ്പൻ ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.. ഈ സെഞ്ച്വറിയുടെ സഹായത്തോടെ, രാജസ്ഥാൻ റോയൽസിനെതിരെ ഐപിഎൽ സെഞ്ച്വറി നേടുന്ന ആദ്യ എസ്ആർഎച്ച് ബാറ്റ്സ്മാനായി അദ്ദേഹം മാറി. അങ്ങനെ, ഐപിഎല്ലിൽ ആർആർക്കെതിരെ ഒരു എസ്ആർഎച്ച് ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന മനീഷ് പാണ്ഡെയുടെ റെക്കോർഡ് അദ്ദേഹം തകർത്തു. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് ഹൈദരാബാദ് നേടിയത്.ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണിത്, കഴിഞ്ഞ വർഷം സൺറൈസേഴ്‌സ് നേടിയ 287 എന്ന റെക്കോർഡിനേക്കാൾ ഒരു കുറവ്.
45 പന്തിൽ നിന്നും മൂന്നക്കം കടന്ന കിഷൻ 47 പന്തിൽ നിന്നും 106 റൺസ് നേടി പുറത്താവാതെ നിന്നു. 11 ഫോറും ആറു സിക്‌സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ശേഷം, അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും അവരുടെ ബൗളർമാരെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലും തകർത്തതോടെ രാജസ്ഥാൻ റോയൽസിന് മറക്കാനാവാത്ത തുടക്കം ലഭിച്ചു. അഭിഷേക് 21 റൺസിന് പുറത്തായെങ്കിലും, ഇഷാനും ഹെഡും ആക്രമണം തുടർന്നു, അവരുടെ ഉജ്ജ്വലമായ സ്ട്രോക്ക് പ്ലേയിലൂടെ സന്ദർശകരെ നിരാശരാക്കി.ഹെഡ് 31 പന്തിൽ 67 റൺസ് നേടി