Breaking News : കോഹ്ലിക്കൊപ്പം കിരീടം നേടിയ താരം ഈ സീസണിൽ ഐപിൽ അമ്പയർ!!

ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസമായി മാറിയ വിരാട് കോഹ്ലി പതിനെട്ടാം ഐപിൽ സീസണിലും ബാംഗ്ലൂർ ടീമിന്റെ ഭാഗമായിട്ടാണ് കളിക്കുന്നത്. ഇതുവരെ ഐപിഎല്ലിൽ ഒരൊറ്റ ടീം മാത്രം ഭാഗമായിട്ടുള്ള കോഹ്ലിക്കൊപ്പം അണ്ടർ 19 ലോകക്കപ്പ് കളിച്ച സഹ താരം ഈ ഐപിൽ സീസണിൽ അമ്പയർ റോളിൽ എത്തുകയാണ്. ഈ അപൂർവ്വ കാഴ്ച ഈ സീസൺ ഐപിഎല്ലിൽ കാണാൻ കഴിയും.

2008-ൽ ഇന്ത്യയെ അണ്ടർ 19 വേൾഡ് കപ്പ് വിജയത്തിലേക്ക് നയിച്ചതിനു ശേഷമാണ് വിരാട് കോഹ്‌ലി ലോക ക്രിക്കറ്റിൽ തന്നെ പ്രമുഖനായി മാറിയത്.ഈ അണ്ടർ 19 ടീമിൽ കോഹ്ലിക്കൊപ്പം കളിച്ച താരങ്ങളാണ് ജഡേജ, മനീഷ് പാന്ധ്യ എന്നിവരും. കൂടാതെ ഈ വേൾഡ് കപ്പ് ഭാഗമായി ഗംഭീര ബാറ്റിംങ് കാഴ്ചവെച്ച തൻമയ് ശ്രീവാസ്തവയാണ് ഇപ്പോൾ ഐപിഎല്ലിൽ അമ്പയർ റോളിൽ എത്തുന്നത്.അണ്ടർ 19 ലോകക്കപ്പ് ഫൈനലിൽ നേടിയ 43 റൺസ് അടക്കം 262 റൺസുമായി അദ്ദേഹം ടോപ് സ്കോററായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച വളർച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം നെടുവാൻ കഴിഞ്ഞില്ല.ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ടീം അടക്കം ഭാഗമായിട്ടുള്ള തൻമയ് ശ്രീവാസ്തവ പിന്നീട് 2020ലാണ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.നിലവിൽ ബിസിസിഐ യോഗ്യതയുള്ള അമ്പയറായതിന് ശേഷം താരം ഐപിഎൽ മത്സരങ്ങൾ നിയന്ത്രിക്കാൻ ഒഫീഷ്യ ൽ എത്തുകയാണ്.

ഇതോടെ അപൂർവ്വ റെക്കോർഡ് കൂടി തൻമയ് ശ്രീവാസ്തവക്ക് സ്വന്തമാകും. ഐപിൽ ഭാഗമായി താരമായി കളിക്കുകയും അമ്പയർ ആയി മത്സരം കണ്ട്രോൾ ചെയ്യുകയും ചെയ്യുന്ന ആദ്യ വ്യെക്തിയായി തൻമയ് ശ്രീവാസ്തവ മാറുകയാണ്.