സ്വാർത്ഥയില്ലാത്ത സൂപ്പർ താരങ്ങൾ, അവരാണ് ഇന്ത്യൻ ടീമിന്റെ ബൂസ്റ്റ്‌, നന്ദി!!തുറന്ന് പറഞ്ഞു പരിശീലകൻ

സൗത്ത് ആഫ്രിക്കയെ ഫൈനലിലെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം 2024 ലെ ടി20 ലോകകപ്പ് ഉയർത്തി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിയെ ‘പ്ലയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ ടീം ജയത്തിന് പിന്നാലെ ശ്രദ്ധേയമായി മാറുകയാണ് ഒരു വാക്കുകൾ.സ്ട്രെംഗ്ത് & കണ്ടീഷനിംഗ് പരിശീലകനായ സോഹം ദേശായി ചർച്ചയാകുകയാണ്

15 അംഗ ടീമുമായി ലോകകപ്പിൽ എത്തിയ  ഇന്ത്യ, ആകെ 12 താരങ്ങൾക്ക് കളിക്കാൻ അവസരം നൽകിയപ്പോൾ, മൂന്ന് താരങ്ങൾക്ക് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു സാംസൺ, യശാവി ജയ്സ്വാൽ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കാണ് ടൂർണമെന്റിൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പരിശീലക സംഘത്തിലെ സ്ട്രെംഗ്ത് & കണ്ടീഷനിംഗ് പരിശീലകനായ സോഹം ദേശായി പ്രതികരിച്ചിരിക്കുകയാണ്.

ഈ മൂന്നുപേരും നൽകുന്ന ഊർജ്ജമാണ് ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിന്റെ വലിയൊരു കാരണം എന്ന് പരിശീലകൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. “ഇത്തരം ടൂർണമെന്റുകളിൽ, ഒരു ടീമിന്റെ ആത്മാവും കരുത്തും പ്രകടമാകുന്നത്, കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളിൽ നിന്ന് വരുന്ന ഊർജ്ജവും ആവേശവും ആണ്,” സോഹം പറയുന്നു.

“അസാധാരണമാംവിധം നിസ്വാർത്ഥരും മാതൃകാപരവുമായ ഈ സൂപ്പർ താരങ്ങളോട് ബഹുമാനം മാത്രം,” ഇന്ത്യൻ ടീമിന്റെ പരിശീലക അംഗം തുറന്നുപറഞ്ഞു. അതേസമയം, ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ സഞ്ജു സാംസൺ, യശാവി ജയ്സ്വാൽ എന്നിവരിൽ ഒരാൾക്ക് കളിക്കാൻ അവസരം ലഭിച്ചേക്കും എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, പരിശീലകരിൽ ഒരാൾ തന്നെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയതോടെ ആ പ്രതീക്ഷയും മങ്ങുകയാണ്.