ഒരുപിടി ഉപ്പ് കൊണ്ട് ഇങ്ങനെ ഒരു ഐഡിയയോ? ടോയ്ലെറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ തിളങ്ങും, ഈ സൂത്രം ട്രൈ ചെയ്യാം
ടോയ്‌ലറ്റിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, ഇനി ആരും നിങ്ങളുടെ ടോയ്‌ലറ്റിൽ കയറുമ്പോൾ മൂക്ക് പൊത്തില്ല.എന്നും ഒരു വീട്ടിൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ടോയ്‌ലെറ്റ്. എന്നാൽ നിർഭാഗ്യവശാൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതും ടോയ്‌ലറ്റിൽ തന്നെയാണ്. ഒരു വീട്ടിലെ തന്നെ പലരും ഉപയോഗിക്കുന്ന ഇടമാണ് അത്. അതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിച്ചാൽ മാത്രമേ ടോയ്ലറ്റ് വൃത്തിയായി ഇരിക്കുകയുള്ളൂ.
എന്നാലും ചെറിയ ചില നുറുങ്ങ വിദ്യകൾ ചെയ്താൽ ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കാൻ വീട്ടമ്മമാർക്ക് കഴിയും. അതിന് വീട്ടമ്മമാരെ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് കലക്കിയതിനുശേഷം അത് ഉപയോഗിച്ച് ബാത്റൂം കഴുകിയാൽ നല്ലതാണ്. അത് പോലെ തന്നെയാണ് റെഡ് ഹാർപിക്. അതു പോലെ ടോയ്‌ലറ്റിലെ മഗ്ഗിലെയും ബക്കറ്റിലെയും വഴുവഴുപ്പ് മാറ്റാനായി ഉപ്പ് കൊണ്ട് തേച്ചു കഴുകുക.
ഉപ്പും ബേക്കിംഗ് സോഡയും വിനാഗിരിയും കുഴച്ച് അത് ഫ്രീസറിൽ വച്ച് കട്ടയാക്കിയതിനു ശേഷം രാത്രിയിൽ ടോയ്‌ലറ്റിൽ ഇടുക. പിറ്റേന്ന് രാവിലെ ചെയ്താൽ ടോയ്ലറ്റിൽ ഉള്ള ചെറിയ ബ്ലോക്ക് ഒക്കെ മാറിക്കിട്ടും. അതുപോലെ ഇതിലേക്ക് കംഫർട്ട് കൂടി ചേർത്തിട്ട് ബാത്റൂമിൽ വച്ച് കഴിഞ്ഞാൽ നല്ലൊരു മണവും ഉണ്ടാകും. ബാത്റൂമിൽ ഉണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് നാറ്റം. അത് ഒഴിവാക്കാനായി ഒരു കുപ്പിയിൽ വെള്ളവും അല്പം കംഫർട്ടും യോജിപ്പിച്ച് വച്ചിട്ട് ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞിട്ടും ഇത് തളിക്കുക.
ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഇതെല്ലാം വ്യക്തമായി കാണിച്ചിട്ടുണ്ട്. അതുകൂടാതെ സാരിയിൽ പിൻ കുത്തുമ്പോൾ പിന്നെ തടഞ്ഞിരിക്കാറില്ലേ? അത് ഒഴിവാക്കാനുള്ള നുറുങ്ങുവിദ്യയും അടുക്കളയിലെ ഫ്രിഡ്ജിൽ പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാനുള്ള വഴികളും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. മീശോയിൽ നിന്നും വാങ്ങിയ ഒരു അടിപൊളി പ്രോഡക്റ്റും ഇതോടൊപ്പം ഉണ്ട്. അതിനുള്ളിൽ പച്ചക്കറികൾ സൂക്ഷിച്ചാൽ പച്ചമുളകോ മല്ലിയിലയോ ഒന്നും കേടാകില്ല.
Watch This Video