ശ്രേയസ് അയ്യർക്ക് ജയം ആവശ്യം.. രക്ഷിക്കാൻ സഞ്ജു എത്തും!! നാളെ സഞ്ജു കരിയറിൽ രണ്ടാം അധ്യായം ആരംഭം

ദുലീപ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് വളരെ അധികം ആവേശപൂർവ്വമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒന്നാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായ പിന്നാലെ നാളെ രണ്ടാം റൗണ്ട് മത്സരങ്ങൾ തുടങ്ങുകയാണ്. ഒന്നാം റൗണ്ടിൽ ഇന്ത്യ സി ടീമിനോട് വമ്പൻ തോൽവി വഴങ്ങിയ ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി ടീം ഇനിയുള്ള കളികളിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല

നാളെ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം റൗണ്ടില്‍ മായങ്ക് അഗര്‍വാൾ നയിക്കുന്ന ഇന്ത്യ എ ടീമാണ് ഇന്ത്യ ഡി എതിരാളികൾ. ഇന്ത്യ ഡി ടീമിലെ രണ്ട് സ്റ്റാർ താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബംഗ്ലാദേശ് എതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിനാൽ പകരം താരങ്ങൾ എത്തുമെന്നാണ് ന്യൂസ്‌. ശ്രേയസ് അയ്യർ ടീമിലേക്ക് വിക്കെറ്റ് കീപ്പർ റോളിൽ എത്തുക മലയാളി താരമായ സഞ്ജു വി സാംസനാണ്. ഇന്ത്യ സിക്ക് എതിരായ കളിയിൽ വിക്കെറ്റ് കീപ്പർ റോളിൽ എത്തിയ കെ എസ് ഭരത്‌ ബാറ്റ് കൊണ്ട് നിരാശ സമ്മാനിച്ചതിനാൽ തന്നെ സഞ്ജുവിൽ നിന്നും ശ്രേയസ് അയ്യർ പ്രതീക്ഷിക്കുന്നത് മികച്ച ഒരു ഇന്നിങ്സ് തന്നെയാണ്.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് എത്തുന്ന സഞ്ജുവിനെ സംബന്ധിച്ചു ദുലീപ് ട്രോഫിയിലെ ഈ അവസരം നിർണായകമാണ്. വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് വരുവാൻ സഞ്ജു ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ മികച്ച ബാറ്റിംഗ് പ്രകടനം സഞ്ജു നിന്നും മലയാളി ആരാധകരും സ്വപ്നം കാണുന്നുണ്ട്. അതേസമയം അക്ഷർ പട്ടേൽ പകരം ഇന്ത്യ ഡി പ്ലെയിങ് ഇലവനിലെത്തുക മറ്റൊരു ഓള്‍റൗണ്ടറായ സൗരഭ് കുമാറാകും.

ഇന്ത്യ ഡി ടീം :Shreyas lyer (C), Atharva Taide, Yash Dubey, Devdutt Padikkal, Ricky Bhui, Saransh Jain, Arshdeep Singh, Aditya Thakare, Harshit Rana, Akash Sengupta, KS Bharat (WK), Saurabh Kumar, Sanju Samson (WK), Nishant Sindhu, Vidwath Kaverappa