ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി ,മാങ്ങ ഉപ്പിലിട്ടത് പ്രാണികളും പൂപ്പലും വരാതെ വർഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കുന്ന ശരിയായ രീതി അറിയാം
Easy Tip To Store Uppu Manga For Long Time : പച്ചമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ മാങ്ങ പെട്ടെന്ന് കേടായി പോകാതിരിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ നന്നായി മൂത്ത പച്ചമാങ്ങ നോക്കി വേണം ഉപ്പിൽ ഇടാനായി തിരഞ്ഞെടുക്കാൻ.
ശേഷം അത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലിട്ട് ഒന്ന് കൂടി ചൂടാക്കി എടുക്കണം. അതിനായി ഏകദേശം ഒരു ലിറ്റർ അളവിൽ വെള്ളമെടുത്ത് ഒരു പാത്രത്തിൽ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മാങ്ങകൾ അതിലേക്ക് ഇട്ട് ചൂടാകുമ്പോൾ സ്റ്റവ് ഓഫ് ചെയ്യുക. മാങ്ങയുടെ ചൂടു പോകുമ്പോൾ നന്നായി തുടച്ചശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്തു മാറ്റുക.
അതിൽ നിന്നും വെള്ളം പൂർണമായും വറ്റാനായി അല്പസമയം കാത്തിരിക്കാം. ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ വീണ്ടും ഒരു ലിറ്റർ അളവിൽ വെള്ളമെടുത്ത് അതിലേക്ക് കല്ലുപ്പ്, കുറച്ച് വിനാഗിരി എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ഈയൊരു വെള്ളത്തിന്റെ ചൂട് ആറി തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച മാങ്ങ ഒന്നുകൂടി ഒരു ടവൽ ഉപയോഗിച്ച് തുടച്ചശേഷം തയ്യാറാക്കി വെച്ച ഉപ്പുവെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.
ഗ്ലാസ് ജാർ അല്ലെങ്കിൽ ഭരണികളാണ് ഉപ്പിലിട്ട മാങ്ങ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം. ശേഷം മാങ്ങ പെട്ടെന്ന് പൂപ്പൽ പിടിച്ച് കേടാകാതെ പോകാതിരിക്കാനായി അല്പം കടുകെണ്ണയെടുത്ത് പാത്രത്തിന്റെ മുകൾവശത്തും അടപ്പിലുമെല്ലാം നല്ല രീതിയിൽ തടവി കൊടുക്കുക. ഈയൊരു രീതിയിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഉപ്പിലിട്ട മാങ്ങ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.