വാഴയില മാത്രം മതി ,ഇങ്ങനെ ചെയ്തുനോക്കൂ …നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് അറിയാം സൂത്രം

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടി എടുക്കാനായി സാധിക്കും. കറികളിൽ ഉപ്പ് കൂടിയ സാഹചര്യങ്ങളിൽ അത് വലിച്ചെടുക്കാനായി വാഴയില ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക.

രണ്ടോ മൂന്നോ പീസ് വാഴയില ഇത്തരത്തിൽ ചെറിയ കഷണങ്ങളായി ഇടുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള ഉപ്പെല്ലാം കറികളിൽ നിന്നും എളുപ്പത്തിൽ വലിച്ചെടുക്കുന്നതാണ്. ദോശമാവ് എടുക്കുമ്പോൾ അതിൽ പുളി കൂടുതലായി തോന്നുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയില അതിലേക്ക് ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

വാഴയില കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളയുക. ശേഷം മൂന്നോ നാലോ ന്യൂസ് പേപ്പർ എടുത്ത് അതിനകത്ത് വാഴയില ചുരുട്ടുക. രണ്ടറ്റത്തും റബ്ബർബാൻഡ് ഇട്ട് എയർ ടൈറ്റ് ആക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം വാഴയില വാടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺസ്റ്റിക് പാനുകളിൽ കോട്ടിങ് ഇളകി വന്നിട്ടുണ്ടെങ്കിൽ അത്തരം പാത്രങ്ങൾ ഉപയോഗിക്കാനായി ഒരു വാഴയില മുറിച്ച് മുകളിലായി വച്ചു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ

fpm_start( "true" ); /* ]]> */