23  ബൗണ്ടറി..അണ്ടർ 19ലും വെടിക്കെട്ട്‌ സെഞ്ച്വറി… ഇംഗ്ലണ്ട് ബൗളർമാരെ പറത്തി വൈഭവ് സൂര്യവംശി!! കാണാം വീഡിയോ

14-year-old Vaibhav Suryavanshi has just slammed a 52-ball century for India Under-19s against England Under-19s in Worcester: ക്രിക്കറ്റ്‌ ലോകത്തെ ഒരിക്കൽ കൂടി തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ യുവ 14കാരൻ ബാറ്റ്‌സ്മാൻ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് എതിരെ നടക്കുന്ന അണ്ടർ 19 ഏകദിന പരമ്പരയിൽ നാലാമത്തെ മാച്ചിലാണ് സൂര്യവംശി തന്റെ വിസ്മയ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. വെറും 52 ബോളിലാണ് സൂര്യവംശി തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്

വെറും 78 ബോളിൽ 13 ഫോറും 10 സിക്സ് അടക്കം 143 റൺസാണ് വൈഭവ് സൂര്യവംശി നേടിയത്.ഓപ്പണർ റോളിൽ എത്തിയ 14കാരൻ ഇംഗ്ലണ്ട് ബൗളർമാരെ എല്ലാ അർഥത്തിലും അടിച്ചു പറത്തി. സെഞ്ച്വറി പ്രകടനത്തോടെ അപൂർവ്വ നേട്ടത്തിന് കൂടി  ഇപ്പോൾ താരം അവകാശിയായി. നേരത്തെ ഐപിഎല്ലിൽ വേഗത്തിൽ സെഞ്ച്വറി 35 പന്തിൽ നേടിയ വൈഭവ് ഇപ്പോൾ യൂത്ത് ഏകദിനത്തിലെ വേഗതയേറിയ  സെഞ്ച്വറി റെക്കോർഡ് കൂടി സ്വന്തമാക്കി

14 YEAR OLD VAIBHAV SURYAVANSHI IN THE YOUTH ODIS , 48 (19),- 45 (34),- 86 (31), – 143 (78).