വാഴക്കൂമ്പ് പുഷ്പം പോലെ അരിഞ്ഞെടുക്കാം; ഈ സൂത്രം അറിഞ്ഞാൽ പണി ഇനി വേഗത്തിൽ തീർക്കാം, വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനി സൂത്രം ധാരാളം

Vazhakoombu Easy Cutting Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്.

എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത് വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്. വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പിന്റെ ഏറ്റവും പുറത്ത് കാണുന്ന രണ്ട് ലയറുകൾ മിക്കപ്പോഴും കളയേണ്ടി വരാറുണ്ട്. കാരണം കൂടുതൽ മൂത്ത ഭാഗം തോരനിൽ ഉൾപ്പെടുത്തിയാൽ അത് കയ്ക്കാൻ ഇടയാക്കിയേക്കാം. വാഴക്കൂമ്പിന്റെ പുറം പോളകൾ കളഞ്ഞശേഷം അതിനെ നെടുകെ രണ്ടായി മുറിക്കുക. അതുപോലെ മുകളിൽ തണ്ടിന്റെ ഭാഗം ഉണ്ടെങ്കിൽ അതും മുറിച്ചു കളയാനായി പ്രത്യേകം ശ്രദ്ധിക്കണം.

രണ്ടായി മുറിച്ചെടുത്ത വാഴക്കൂമ്പിന്റെ നടുക്ക് ഭാഗം മാത്രമായി ചെത്തിയെടുക്കുക. ഇത്തരത്തിൽ രണ്ട് ഭാഗവും വൃത്തിയാക്കി എടുക്കണം. ശേഷം കത്തി ഉപയോഗിച്ച് വാഴക്കൂമ്പിനെ ചെറിയ കഷണങ്ങളായി എളുപ്പത്തിൽ കൊത്തിയരിഞ്ഞ് എടുക്കാനായി സാധിക്കും. അരിഞ്ഞെടുത്ത വാഴക്കുമ്പ് വെള്ളവും തൈരും ചേർത്ത് അതിലോ, അല്ലെങ്കിൽ അല്പനേരം കഞ്ഞി വെള്ളത്തിലോ ഇട്ട് നല്ലതുപോലെ കഴുകിയശേഷം തോരനാക്കി എടുക്കാവുന്നതാണ്.

ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് ക്ലീൻ ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. മിക്ക ആളുകളും വാഴക്കൂമ്പ് കടകളിൽനിന്ന് വാങ്ങിയാലും അത് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് കളയുകയാണ് ചെയ്യുന്നത്. മാത്രമല്ല വാഴക്കൂമ്പ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അതിന്റെ കറ കയപ്പ് ഉണ്ടാക്കുന്നതിന് കാരണമാക്കുകയും ചെയ്തേക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണണം.

fpm_start( "true" ); /* ]]> */