കോഹ്ലിക്ക് മാൻ ഓഫ് ദി മാച്ച് കൊടുത്തത് ശരിയായില്ല.. ബൗളർമാർ ഇല്ലേൽ ആ ഇന്നിങ്സ്!! വിമർശിച്ചു മുൻ താരം

സൗത്താഫ്രിക്കക്ക് എതിരായ ലോകക്കപ്പ് ഫൈനൽ പോരാട്ടം ജയിച്ച ഇന്ത്യൻ ടീം ആവേശതിമിർപ്പിലാണ്. ലോകക്കപ്പ് കിരീടം നേടിയഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഫൈനലിൽ 6 റൺസ് ജയം ടീം ഇന്ത്യ നേടിയപ്പോൾ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് വിരാട് കോഹ്ലിയാണ്.കൂടാതെ ടൂർണമെന്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് പേസർ ബുംറയും.

അതേസമയം വിരാട് കോഹ്ലിക്ക് ഫൈനൽ മാച്ചിലെ മിന്നും ഫിഫ്റ്റി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകിയത് തെറ്റായ തീരുമാനമെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ അഭിപ്രായം. ഇന്ത്യൻ ബൗളർമാർ അവസാന ഓവറുകളിൽ കാഴ്ചവെച്ച ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് ജയം ശരിക്കും സമ്മാനിച്ചതെന്ന് പറഞ്ഞ സഞ്ജയ്‌ മഞ്ചരേക്കർ ബൗളർമാർ ഇല്ലാതെ ഇന്ത്യക്ക് ജയം സാധ്യമാകില്ലാരുന്നു എന്നും വിശദമാക്കി.59 പന്തിൽ 76 റൺസാണ് കോഹ്ലി ഫൈനലിൽ നേടിയത്.

“കോഹ്ലി ഇന്നിങ്സ് ഒരുപക്ഷെ ഇന്ത്യൻ ബൗളർമാർ കളിയിൽ ഇന്ത്യയെ ജയിപ്പിച്ചില്ല എങ്കിൽ എന്തായി മാറിയേനെ അവസ്ഥ. ആ ഇന്നിങ്സ് തന്നെ പാഴായി പോകുന്ന അവസ്ഥയായേനെ.അതിനാൽ ഒരു ഇന്ത്യൻ ബൗളർക്കായിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകേണ്ടിയിരുന്നത് “മുൻ ഇന്ത്യൻ താരം അഭിപ്രായം തുറന്ന് പറഞ്ഞു.

കുറച്ചു കൂടി അധിപത്യം ഇന്ത്യക്ക് നൽകുന്ന രീതിയിൽ കോഹ്ലി ഇന്നിങ്സ് കളിക്കണമായിരുന്നു. ഇന്ത്യൻ ബൗളേഴ്‌സ് മികവ് അവസാനം കോഹ്ലി ഇന്നിങ്സിനെ രക്ഷിച്ചു.90 ശതമാനവും ഇന്ത്യൻ ടീം തോറ്റ ഒരു കളിയാണ്. അവസാനം നമ്മൾ കണ്ടതാണ് ഇന്ത്യയെ എങ്ങനെ ബൌളിംഗ് നിര ജയത്തിലേക്ക് എത്തിച്ചുവെന്നത്. അത് കൊണ്ട് തന്നെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹർ ബൗളർമാർ തന്നെയാണ് “സഞ്ജയ്‌ മഞ്ചരെക്കർ അഭിപ്രായം വിശദമാക്കി.