ബിസിസിഐ കടുംവെട്ട്.. സഞ്ജുവിനെ മാറ്റി…പകരം താരങ്ങളെ പ്രഖ്യാപിച്ചു ബിസിസിഐ

സിംബാബ്വെക്കെതിരായ 5 ടി :20 മത്സര പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കുറച്ച് ദിവസങ്ങൾ മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ടീം സ്‌ക്വാഡിൽ മാറ്റങ്ങൾ പ്രഖ്യാപിക്കുകയാണ് ബിസിസിഐ.മലയാളി താരം സഞ്ജു സാംസൺ അടക്കം ടി :20 ലോകക്കപ്പ് ഭാഗമായ മൂന്ന് താരങ്ങളെ സ്‌ക്വാഡിൽ നിന്നും ആദ്യത്തെ രണ്ട് ടി :20കളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

ആദ്യത്തെ രണ്ട് ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ പുതിയതായി മൂന്ന് താരങ്ങളെയാണ് ഉൾപെടുത്തിയത്.അഞ്ച് ടി :20കൾക്കുള്ള ടീമിൽ നിന്നും ശിവം ദൂബൈ, യശസ്സി ജൈസ്വാൾ, സഞ്ജു സാംസൺ എന്നിവരെ ആദ്യത്തെ രണ്ട് കളികളിൽ നിന്നും ഒഴിവാക്കി.പകരമായി ജിതേഷ് ശർമ്മ,ഹർഷിത് റാണ, സായ് സുദർശൻ എന്നിവരെ ഉൾപ്പെടുത്തി.

നിലവിൽ ടി :20 ലോകക്കപ്പ് ജയിച്ച സ്‌ക്വാഡിലെ  ഈ മൂന്ന് താരങ്ങൾ ചുഴലികാറ്റ് ഭീക്ഷണി കാരണം ബാർബഡോസിൽ കുടുങ്ങിയ സാഹചര്യത്തിൽ കൂടിയാണ് ഈ ബിസിസിഐ തീരുമാനം എന്നാണ് സൂചന.

അതേസമയം സഞ്ജുവിനെ ഒഴിവാക്കിയത് മലയാളി ക്രിക്കറ്റ്‌ ആരാധകരെ അടക്കം വേദനിപ്പിച്ചു. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ ഒരു മത്സരത്തിൽ പോലും സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ എത്തിയില്ല. റിഷാബ് പന്ത് വിക്കെറ്റ് കീപ്പർ റോളിൽ കളിച്ചപ്പോൾ സഞ്ജുവിന് ലോകക്കപ്പ് കളിക്കാനായില്ല. സഞ്ജുവിന്റെ കരിയറിൽ ഇനിയാണ് പ്രധാന സമയം എന്നാണ് ക്രിക്കറ്റ്‌ ലോകം നിരീക്ഷണം

പുതുക്കിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടി :20 സ്‌ക്വാഡ് : Shubman Gill (Captain), Ruturaj Gaikwad, Abhishek Sharma, Rinku Singh, Dhruv Jurel (WK), Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande, Sai Sudharsan, Jitesh Sharma (WK), Harshit Rana