
1250 സ്ക്വയർ ഫീറ്റിൽ 17 ലക്ഷം രൂപയ്ക്ക് പണിത മനോഹര വീട്
17 Lakh 1250 SQFT 3 BHK Budget Home Details :തൃശ്ശൂർ പൂമലയ്ക്ക് അടുത്തായി 1250 സ്ക്വയർ ഫീറ്റിൽ പണിത ആരും കൊതിച്ചു പോകുന്ന വില കുറഞ്ഞ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. ഏകദേശം 17 ലക്ഷം രൂപയ്ക്കാണ് വീട് മുഴുവൻ പണിതിരിക്കുന്നത്. മൂന്ന് ബെഡ്റൂമും അതിൽ രണ്ട് അറ്റാച്ഡും ഒരു കോമൺ ടോയ്ലറ്റാണ് വരുന്നത്. സിറ്റ്ഔട്ടിൽ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റാണ്. വൈറ്റ് ഗ്രേ ബ്ലാക്ക് കളർ കോമ്പിനേഷനിലാണ് വീട് വരുന്നത്.
- Location : Thrissur
Total Area : 1250 SFT
Total Plot : 17 Cent
Total Cost : 17 Lacs
1)Sitout
2)Living Hall
3) Dining Area
4) 3 Bedroom + 2 bathroom
5) Common Toilet
6) Kitchen
വീടിന്റെ പ്രധാന വാതിൽ വരുന്നത് പ്ലാവിലാണ്. ബാക്കിയുള്ളവ വരുന്നത് മറ്റ് തടികളിലാണ്. പിള്ളറുകളിൽ ബ്ലാക്ക് ക്ലാഡിങ് ടൈലുകളാണ് ചെയ്തിരിക്കുന്നത്. 17 സെന്റ് പ്ലോട്ടിൽ ചെറിയ ഒരു ഭാഗത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ വലിയ ഒരു ലിവിങ് ഹാളിലേക്കാണ്. സാധാരണകാർക്ക് വളരെ വില കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന സിമ്പിൾ വർക്കുകളാണ് ഇവിടെ കാണാൻ കഴിയുന്നത്.
കൂടുതൽ ഇന്റീരിയർ വർക്കുകൾ ഈ വീട്ടിൽ ചെയ്തിട്ടില്ല. ഒരു സാധാരണ കുടുബത്തിനു ഒരു നേരം സമാധാനമായി കിടന്ന് ഉറങ്ങാൻ കഴിയുന്ന വീട് എന്ന ഉദ്ദേശത്തോടെയാണ് ഇത്രേയും സിമ്പിൾ വർക്കുകൾ ചെയ്തിരിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥനായ സുരേന്ദ്രനാണ് ഇത്തരം വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ലിവിങ് കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഡൈനിങ് ഏരിയ കാണാൻ കഴിയുന്നത്. സീലിംഗിൽ ഫാൻസി ലൈറ്റ് നൽകിട്ടുണ്ട്. ആറ് പേർക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇടം ഈ ഒരു ഡൈനിങ് സ്പേസിൽ കാണാൻ സാധിക്കും. ഇത്തരം വീടിന്റെ ഡിസൈൻ, വർക്കുകൾ തുടങ്ങിയവ കാണാൻ വീഡിയോ അവസാനം വരെ കാണാൻ ശ്രെമിക്കുക.